Football

കൊളംബിയക്കെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് തിരിച്ചടി; നാല് താരങ്ങള്‍ പുറത്ത്

ഇതോടെ അര്‍ജന്റീനയിലെ ആഭ്യന്തര ലീഗുകളില്‍ നിന്ന് താരങ്ങളെ ടീമിലെത്തിക്കാനാണ് കോച്ചിന്റെ തീരുമാനം.

കൊളംബിയക്കെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് തിരിച്ചടി; നാല് താരങ്ങള്‍ പുറത്ത്
X


ബ്യൂണസ് ഐറിസ്: ഫെബ്രുവരി ഒന്നിന് ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ കൊളംബിയക്കെതിരേ ഇറങ്ങുന്ന അര്‍ജന്റീന്‍ ടീമിന് വന്‍ തിരിച്ചടി. ടീമിലെ നാല് മുന്‍ നിര താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതാണ് ടീമിന് തിരിച്ചടി ആയത്. കഴിഞ്ഞ ദിവസം ചിലിക്കെതിരേ നടന്ന മല്‍സരത്തിലാണ് നാല് താരങ്ങള്‍ക്ക് മഞ്ഞകാര്‍ഡ് ലഭിച്ചത്. ടീമിലെ സ്ഥിരസാന്നിധ്യങ്ങളായ നിക്കോളസ് ഒട്ടമെന്‍ഡി, റൊഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവര്‍ക്കാണ് കൊളംബിയക്കെതിരായ മല്‍സരങ്ങള്‍ നഷ്ടമാവുക.


വിവിധ ലീഗുകളില്‍ കളിക്കുന്ന താരങ്ങളെ പെട്ടെന്ന വിട്ടുനല്‍കാന്‍ ക്ലബ്ബുകള്‍ തയ്യാറാവില്ല. ഇതോടെ അര്‍ജന്റീനയിലെ ആഭ്യന്തര ലീഗുകളില്‍ നിന്ന് താരങ്ങളെ ടീമിലെത്തിക്കാനാണ് കോച്ചിന്റെ തീരുമാനം. റിവര്‍ പ്ലേറ്റിന്റെ മുന്‍ നിര താരം എന്‍സോ ഫെര്‍ണാണ്ടസ് ടീമില്‍ ഇടം നേടുമെന്നും റിപ്പോര്‍ട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് മാക് അലിസ്റ്റര്‍, എമിലിയാനോ ബുവണ്ടി എന്നിവരും ടീമിന് പുറത്താണ്. കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് ലൂക്കാസ് ഒകാമ്പോസ്, മാക്‌സി മെസ എന്നിവരും സ്‌ക്വാഡില്‍ ലഭ്യമല്ല.




Next Story

RELATED STORIES

Share it