- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: മിഡ്ഫീല്‍ഡില്‍ കരുത്തുകൂട്ടി രോഹിത് കുമാര്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍
ഡിഎസ്‌കെ ശിവാജിയന്‍സ് എല്‍എഫ്സി അക്കാദമിയില്‍ ചേരുന്നതിന് മുമ്പ് ബൈച്ചംഗ് ഭൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയര്‍ ആരംഭിച്ചത്. 2013 ല്‍ ബിസി റോയ് ട്രോഫിയില്‍ ഡല്‍ഹിയെ നയിച്ച യുവതാരം 2015 ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു
കൊച്ചി: : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ 23 കാരനായ മിഡ്ഫീല്‍ഡര്‍ രോഹിത് കുമാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിയും. ഡിഎസ്‌കെ ശിവാജിയന്‍സ് എല്‍എഫ്സി അക്കാദമിയില്‍ ചേരുന്നതിന് മുമ്പ് ബൈച്ചംഗ് ഭൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയര്‍ ആരംഭിച്ചത്. 2013 ല്‍ ബിസി റോയ് ട്രോഫിയില്‍ ഡല്‍ഹിയെ നയിച്ച യുവതാരം 2015 ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. 2016 ല്‍ ഡ്യുറാന്‍ഡ് കപ്പിനുള്ള സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. വലത്-കാല്‍ കളിക്കാരനായ രോഹിത് ആ സീസണില്‍ ഐ-ലീഗില്‍ നടത്തിയ സുസ്ഥിര പ്രകടനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് എഫ്സി പൂനെ സിറ്റിയിലെത്താന്‍ സഹായിച്ചു.
പുനെ സിറ്റിക്കായി രണ്ട് സീസണുകളില്‍ നിന്ന് രണ്ട് ഗോളുകള്‍ കരസ്ഥമാക്കിയ അദ്ദേഹം ഐഎസ്എല്ലിന്റെ ആറാം സീസണില്‍ ഹൈദരാബാദ് എഫ്സിയിലേക്ക് ചേക്കേറി.പുതിയ ക്ലബ്ബിനായി ഒന്‍പത് മല്‍സരങ്ങളില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ നിരയില്‍ കളിച്ച രോഹിത് ഒരു ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ രോഹിത് പുലര്‍ത്തുന്ന വിശ്വാസ്യതയും, സ്ഥിരതയുമാണ് കെബിഎഫ്സിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് അടിസ്ഥാനം. കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നത് തന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നുവെന്ന് രോഹിത് കുമാര്‍ പറഞ്ഞു.
ക്ലബ്ബിന്റെ കാഴ്ചപ്പാടിന് സംഭാവന നല്‍കുന്നതിന് തന്റെ പരിശീലകര്‍, ടീം അംഗങ്ങള്‍, മാനേജുമെന്റ്, പ്രത്യേകിച്ചും ആരാധകര്‍ എന്നിവരുടെ സഹായത്തോടെ ഓരോ ദിവസവും ഒരു കളിക്കാരനെന്ന നിലയില്‍ തന്നെത്തന്നെ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് കുമാര്‍ പറഞ്ഞു.രോഹിത്തിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.തങ്ങളുടെ മിഡ് ഫീല്‍ഡിന് മറ്റൊരു ഗുണമേന്മയാണ് അദ്ദേഹം.ടീമിനായി തന്റെ കഴിവുകളെല്ലാം തന്നെ അദ്ദേഹം പുറത്തെടുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
നെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTസ്പെയിനിലെ പ്രളയം; മരിച്ചവരില്‍ മുന്‍ വലന്‍സിയ താരവും; മരണം 200...
2 Nov 2024 6:31 AM GMTപ്രഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടതൊടിക
2 Nov 2024 5:55 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTചെകുത്താന്മാരെ പരിശീലിപ്പിക്കാന്‍ കപ്പിത്താന്മാരുടെ നാട്ടില്‍...
29 Oct 2024 5:14 PM GMTവിനീഷ്യസിന് ബാലണ്‍ ഡി ഓര് ലഭിക്കാത്തതിന് പിന്നില്‍ വര്‍ണ്ണവിവേചനം
29 Oct 2024 6:46 AM GMT