Football

അഞ്ചില്‍ അഞ്ച് ജയവുമായി ചെമ്പട; മിലാന് ആദ്യ ജയം

പോര്‍ട്ടോ ജയിക്കുന്ന പക്ഷം അവര്‍ക്ക് രണ്ടാം സ്ഥാനക്കാരായി അവസാന 16ല്‍ ഇടം നേടാം.

അഞ്ചില്‍ അഞ്ച് ജയവുമായി ചെമ്പട; മിലാന് ആദ്യ ജയം
X


ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ അഞ്ചില്‍ അഞ്ചുജയവുമായി ലിവര്‍പൂള്‍.ഗ്രൂപ്പ് ബിയില്‍ നിന്ന് നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ലിവര്‍പൂള്‍ ഇന്ന് നടന്ന മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോയെയാണ് വീഴ്ത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം നേടിയ ലിവര്‍പൂളിനായി തിയാഗോ അല്‍ക്കാന്റ്രാ, മുഹമ്മദ് സലാഹ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. എഫ് സി പോര്‍ട്ടോ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് മറികടന്ന് എസി മിലാന്‍ ഗ്രൂപ്പിലെ ആദ്യ ജയം സ്വന്തമാക്കി. ഗ്രൂപ്പില്‍ മിലാന്‍ മൂന്നാം സ്ഥാനത്തും അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. അവസാന മല്‍സരത്തില്‍ പോര്‍ട്ടോ ജയിക്കുന്ന പക്ഷം അവര്‍ക്ക് രണ്ടാം സ്ഥാനക്കാരായി അവസാന 16ല്‍ ഇടം നേടാം.




Next Story

RELATED STORIES

Share it