Football

സീസണിലെ ആറാം തോല്‍വി; ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത്

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഡല്‍ഹിയുടെ വിജയം. 28ാം മിനിറ്റില്‍ ജിയാന്നി സുവെര്‍ലൂണും 94ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റെനെ മിഹെലിച്ചുമാണ് ഡല്‍ഹിയുടെ ഗോളുകള്‍ നേടിയത്. പുതിയ പരിശീലകനായ നെലോ വിന്‍ഗാദയുടെ കീഴിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിന് നിരാശയായിരുന്നു ഫലം. മല്‍സരത്തില്‍ തുടക്കം മുതല്‍തന്നെ ഡല്‍ഹിക്കായിരുന്നു മുന്‍തൂക്കം. ആദ്യപകുതിയില്‍ ഉടനീളം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്.

സീസണിലെ ആറാം തോല്‍വി; ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത്
X

ന്യൂഡല്‍ഹി: ഐഎസ്എല്ലിലെ രണ്ടാം ജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡല്‍ഹി ഡൈനാമോസിന് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഡല്‍ഹിയുടെ വിജയം. 28ാം മിനിറ്റില്‍ ജിയാന്നി സുവെര്‍ലൂണും 94ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റെനെ മിഹെലിച്ചുമാണ് ഡല്‍ഹിയുടെ ഗോളുകള്‍ നേടിയത്. പുതിയ പരിശീലകനായ നെലോ വിന്‍ഗാദയുടെ കീഴിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിന് നിരാശയായിരുന്നു ഫലം. മല്‍സരത്തില്‍ തുടക്കം മുതല്‍തന്നെ ഡല്‍ഹിക്കായിരുന്നു മുന്‍തൂക്കം. ആദ്യപകുതിയില്‍ ഉടനീളം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ സമനിലയ്ക്കായി കേരളം പോരുതുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

നിരവധി അവസരങ്ങള്‍ കേരളത്തിനു ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഡൈനമോസിന്റെ ഫ്രാന്‍സികോയുടെ മികച്ച സേവുകളാണ് കേരളത്തെ പതനത്തിലേക്ക് വീഴ്ത്തിയത്. 28ാം മിനിറ്റില്‍ വലതുമൂലയില്‍നിന്നുള്ള റെനെ മിഹെലിച്ചിന്റെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവെര്‍ലൂണ്‍ മനോഹരമായ വോളിയിലൂടെ വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഡല്‍ഹിയുടെ ചാങ്‌തെയാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയ്ക്ക് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. രണ്ടാം പകുതിയുടെ ഇന്‍ജുറി സമയത്ത് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് ചാങ്‌തെയുടെ മുന്നേറ്റം. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ ബോക്‌സിനുള്ളില്‍ വെട്ടിയൊഴിഞ്ഞുകയറാനുള്ള ചാങ്‌തെയുടെ ശ്രമത്തെ പ്രതിരോധിച്ച് പിന്നില്‍നിന്നും ലാല്‍റുവാത്താരയുടെ ഫൗള്‍. പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയ റഫറി ലാല്‍റുവാത്താരയ്ക്ക് ചുവപ്പുകാര്‍ഡും നല്‍കി.

പെനല്‍റ്റിയെടുത്ത റെനെ മിഹേലിച്ചിനു പിഴച്ചില്ല. പന്തു വലയില്‍തന്നെ. ഈ സീസണിലെ 14 മല്‍സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം തോല്‍വിയാണിത്. ഇതോടെ വെറും 10 പോയിന്റുമായി ടീം ഒമ്പതാം സ്ഥാനത്തേക്കു കൂപ്പുകുത്തി. 10 പോയിന്റുമായി കേരളത്തെ പിന്നിലാക്കി ഡൈനമോസ് ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്തേയ്ക്ക് കയറി. അഞ്ച് പോയിന്റുള്ള ചെന്നൈ എഫ്‌സിയാണ് 10ാം സ്ഥാനത്ത്. 30 പോയിന്റോടെ ബംഗളൂരു എഫ്‌സിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

Next Story

RELATED STORIES

Share it