Football

മെസ്സിയുടെ ക്ലബ്ബ് മാറ്റം; സ്പെയിനില്‍ പ്രതിഷേധം ശക്തം

ക്ലബ്ബ് പ്രസിഡന്റ് ബാര്‍ത്തോമയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം, മെസ്സിയെ ക്ലബ്ബില്‍ നിലനിര്‍ത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് ക്യാംപ് നൗവിലും മാഡ്രിഡിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്.

മെസ്സിയുടെ ക്ലബ്ബ് മാറ്റം; സ്പെയിനില്‍ പ്രതിഷേധം ശക്തം
X

ക്യാംപ് നൗ: ലയണല്‍ മെസ്സി ബാഴ്സലോണ വിടുന്നതില്‍ സ്പെയിനില്‍ പ്രതിഷേധം ശക്തം. മെസ്സി ക്ലബ്ബ് വിടരുതെന്നും ബാഴ്സലോണ മാനേജ്മെന്റിന്റെ പിടിവാശി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ക്ലബ്ബ് പ്രസിഡന്റ് ബാര്‍ത്തോമയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം, മെസ്സിയെ ക്ലബ്ബില്‍ നിലനിര്‍ത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് ക്യാംപ് നൗവിലും മാഡ്രിഡിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്.

ക്ലബ്ബ് വിടണമെന്ന മെസ്സിയുടെ ആവശ്യത്തിന് ബാഴ്സാ മാനേജ്മെന്റ് അനുവാദം നല്‍കിയിരുന്നു. കൂടാതെ മെസ്സിക്ക് ക്ലബ്ബില്‍ ഇത്രകാലം അനുവദിച്ചിരുന്ന മുന്‍തൂക്കം തുടര്‍ന്ന് ലഭിക്കില്ലെന്ന് പുതിയ കോച്ച് കോമാനും അറിയിച്ചിരുന്നു. ആരെയും ക്ലബ്ബില്‍ തുടരാന്‍ നിര്‍ബന്ധിക്കില്ലെന്നും കോമാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാഴ്സാ മാനേജ്മെന്റുമായി ഉടക്കിനില്‍ക്കുന്ന മെസ്സി ക്ലബ്ബില്‍ തുടരില്ലെന്നുതന്നെയാണ് റിപോര്‍ട്ടുകള്‍.

സ്പാനിഷ് ലീഗ് കിരീടം നഷ്ടപ്പെട്ടപ്പോഴും മെസ്സി മാനേജ്മെന്റിനെതിരേ രംഗത്തുവന്നിരുന്നു. നെയ്മറിനെ ടീമിലെത്തിക്കണമെന്നതടക്കമുള്ള മെസ്സിയുടെ ആവശ്യങ്ങള്‍ ക്ലബ്ബ് നിരാകരിച്ചിരുന്നു. തുടര്‍ന്ന് ചാംപ്യന്‍സ് ലീഗിലെ കനത്ത തോല്‍വിയില്‍ നിരാശനായ മെസ്സി വീണ്ടും ക്ലബ്ബിനെതിരേ രംഗത്തുവരികയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ്, ചെല്‍സി, പിഎസ്ജി എന്നീ ക്ലബ്ബുകള്‍ മെസ്സിക്കായി ട്രാന്‍സ്ഫര്‍ വിപണിയില്‍ രംഗത്തുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് താരം പോവുകയെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it