Flash News

തെരുവു നായ്ക്കളുടെ ആക്രമണം; പത്ത് പേര്‍ക്ക് കടിയേറ്റു

തെരുവു നായ്ക്കളുടെ ആക്രമണം; പത്ത് പേര്‍ക്ക് കടിയേറ്റു
X


ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ തെരുവു നായ്ക്കളുടെ ആക്രമണം. പത്ത് പേര്‍ക്ക് കടിയേറ്റു. വീടിനകത്തേക്ക് ചാടിക്കയറിയ നായ്ക്കള്‍ 65 വയസ്സുള്ള വൃദ്ധയെ കടിച്ചു പരിക്കേല്‍പ്പിച്ചു. അഞ്ചങ്ങാടി മൂസാ റോഡ് വലിയകത്ത് നെഫീസയേയാണ് ആക്രമിച്ചത്. കൂടാതെ പാറമ്പടി ഭാഗത്ത് മരണവീട്ടിലേക്ക് പോകാന്‍ വണ്ടി കാത്തു നിന്ന ചെട്ടിപ്പാറന്‍ സുരേന്ദ്രന്‍(50), മദ്‌റസയില്‍ പോകുകയായിരുന്ന നൗഫലിന്റെ മകള്‍ ഹംന (അഞ്ച്), കെട്ടുങ്ങല്‍ ഭാഗത്ത് റോഡിലൂടെ നടന്നു പോയിരുന്ന അഞ്ചങ്ങാടി സ്‌കൂളിനടുത്ത് തെരുവത്ത് കടവില്‍ ഷാഹുല്‍ ഹമീദ് (59), പാറമ്പടിയില്‍ വീട്ട് മുറ്റത്ത് നില്‍ക്കുകയായിരുന്ന തെക്കന്‍ ഷഹീല്‍ (34), വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന പാറമ്പടി തെക്കന്‍ വീട്ടില്‍ ഫര്‍സാന (10), വീടിന്് വരാന്തയിലിരിക്കുകയായിരുന്ന അഞ്ചങ്ങാടി പണിക്ക വീട്ടില്‍ മൈമൂന (49), വഴിയിലൂടെ നടന്നു പോയിരുന്ന അഞ്ചങ്ങാടിക്ക വടക്ക് പണിക്കവീട്ടില്‍ അലിക്കുട്ടി (60), വീട്ടു മുറ്റത്തിരിക്കുകയായിരുന്ന തൊട്ടാപ്പ് ആലുങ്ങല്‍ തസ്‌നി (രണ്ട്), തൊട്ടാപ്പ് അറക്കവീട്ടില്‍ ഷാജിത (38) എന്നിവര്‍ക്കും തെരുവു നായ്ക്കളുടെ കടിയേറ്റു.
ഇന്നു രാവിലെയായിരുന്നു സംഭവം. കടിയേറ്റവരെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാലങ്ങളായി മേഖലയില്‍ തെരുവു നായ് ശല്യം രൂക്ഷമായിരുന്നു. പുലര്‍ച്ചെ മല്‍സ്യബന്ധനത്തിനായി പോകുന്നവര്‍ക്കും മദ്്‌റസയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും നേരെ തെരുവു നായ്ക്കളുടെ ആക്രമണം പതിവാണ്. തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ വിദഗ്ധ ചികില്‍സ പഞ്ചായത്ത് ലഭ്യമാക്കുമെന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിനാണ് തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനുള്ള ചുമതലയുള്ളത്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കാലതാമസം വരികയാണെങ്കില്‍ ജനങ്ങളുടെ ജീവന്‍ രക്ഷ മുന്‍ നിര്‍ത്തി സ്വന്തമായ മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും നായ്ക്കളെ പിടികൂടുന്നതിനെതിരെ കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്തിന് സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it