Sub Lead

'ഐ കം ഫ്രം 2 ഇന്ത്യാസ്'; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ വിര്‍ ദാസിനെതിരെ ബിജെപി

'30 വയസ്സില്‍ താഴെ പ്രായമുള്ള ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നാണു ഞാന്‍ വരുന്നത്.പക്ഷേ അതേ ഇന്ത്യ 75 വയസ്സു പ്രായമുള്ള നേതാക്കളുടെ 150 വയസ്സ് പഴക്കമുള്ള ആശയങ്ങള്‍ക്കാണ് ഇപ്പോഴും ചെവി കൊടുക്കുന്നത്'

ഐ കം ഫ്രം 2 ഇന്ത്യാസ്; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ വിര്‍ ദാസിനെതിരെ ബിജെപി
X

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ് അപ് കൊമേഡിയനും നടനുമായ വിര്‍ ദാസിന്റെ 'ഞാന്‍ 2 ഇന്ത്യയില്‍ നിന്നാണു വരുന്നത് (ഐ കം ഫ്രം 2 ഇന്ത്യാസ്)' എന്ന കോമഡി പ്രോഗ്രാമിനു പിന്നാലെ താരത്തിനെതിരേ പരാതിയുമായി ബിജെപി. സമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ക്കു വഴി തെളിച്ച ഹാസ്യ പരിപാടിക്കെതിരെയാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. വാഷിങ്ടണിലെ കെന്നഡി സെന്ററിലായിരുന്നു വിറിന്റെ കോമഡി പരിപാടി നടന്നത്.

ഇതിനു പിന്നാലെ വിദേശ മണ്ണില്‍ ഇന്ത്യയെ താറടിച്ചു കാട്ടിയെന്ന് ആരോപിച്ച് ബിജെപി ഡല്‍ഹി വക്താവ് ആദിത്യ ഛായാണ് വിറിനെതിരെ പോലിസില്‍ പരാതി നല്‍കിയത്. 'വിദേശ രാജ്യത്ത് ഇന്ത്യയെ താറടിച്ചു കാണിക്കാ ആരെയും അനുവദിക്കില്ലെന്നും വിറിനെ അറസ്റ്റ് ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നും' ഛാ ട്വിറ്ററില്‍ പറഞ്ഞു.കെന്നഡി സെന്ററിലെ കോമഡി പരിപാടിയുടെ വിഡിയോ തിങ്കളാഴ്ചയാണ് വിര്‍ ദാസ് സമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, രാജ്യത്തിന്റെ വൈരുധ്യങ്ങളെപ്പറ്റിയും കര്‍ഷകസമരം മുതല്‍ മാലിന്യപ്രശ്‌നം വരെയുള്ള വിവാദ വിഷയങ്ങളെപ്പറ്റിയും നര്‍മത്തില്‍പ്പൊതിഞ്ഞു പരാമര്‍ശിച്ചിരുന്നു. '30 വയസ്സില്‍ താഴെ പ്രായമുള്ള ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നാണു ഞാന്‍ വരുന്നത്.പക്ഷേ അതേ ഇന്ത്യ 75 വയസ്സു പ്രായമുള്ള നേതാക്കളുടെ 150 വയസ്സ് പഴക്കമുള്ള ആശയങ്ങള്‍ക്കാണ് ഇപ്പോഴും ചെവി കൊടുക്കുന്നത്' എന്ന വിറിന്റെ പരാമര്‍ശത്തെ കാണികള്‍ കയ്യടികളോടെയാണു വരവേറ്റത്. പരിപാടി ഹിറ്റായതോടെ പലരും ഈ വരികള്‍ കടമെടുത്തു ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

ഇതോടെ വിറിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെി. ആക്ഷേപഹാസ്യമാണു വിഡിയോയിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്നും വ്യത്യസ്ത സാഹചര്യങ്ങളിലും ഇന്ത്യ എന്ന വികാരമാണ് ഞാന്‍ അടക്കമുള്ളവരെ ആവേശം കൊള്ളിക്കുന്നതെന്നും പിന്നാലെ വിര്‍ ദാസ് കുറിപ്പ് ഇറക്കിയിരുന്നു. കപില്‍ സിബല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിറിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. തീവ്ര വലതുപക്ഷ ദേശീയ വാദികളും ഹിന്ദുത്വ സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

Next Story

RELATED STORIES

Share it