- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശിക്ക് 1.20 കോടി നഷ്ടപരിഹാരം
ദുബയ്: ദുബയില്‍ വാഹനാപകടത്തില്‍ ഗരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശിക്ക് 1.20 കോടി നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതിയുടെ വിധി. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി(41)ക്കാണ് ആറുലക്ഷം ദിര്‍ഹം(1.20 കോടി) നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധിച്ചത്. ഒരു വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് അനുകൂല വിധി ലഭിച്ചത്. 2020 ജനുവരി 12ന് അല്‍ ഐന്‍-അബൂദബി റോഡില്‍ റിജാസ് ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിരേ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ട ട്രാഫിക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 5,000 ദിര്‍ഹം പിഴയും വിധിച്ചു.
ഗുരുതരമായി പരിക്കേറ്റ റിജാസിന് നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി സഹോദരീ ഭര്‍ത്താവ് തിരുവനന്തപുരം കണിയാപുരം സ്വദേശി ഇബ്രാഹീം കിഫ, സഹോദരന്‍ റിജാം മുഹമ്മദ് കുഞ്ഞ് എന്നിവര്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിച്ചാണ് നിയമപോരാട്ടം നടത്തിയത്.
1.20 crore compensation for Alappuzha resident injured in car accident in Dubai
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഎ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMT