Sub Lead

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് പാരസെറ്റാമോള്‍ അടക്കം 53 മരുന്നുകള്‍

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് പാരസെറ്റാമോള്‍ അടക്കം 53 മരുന്നുകള്‍
X

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ നടത്തിയ പരിശോധനയില്‍ പാരസെറ്റാമോള്‍ ഉള്‍പ്പടെ 53 മരുന്നുകള്‍ ഇന്ത്യയില്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. കാല്‍സ്യം, വിറ്റാമിന്‍ ഡി-3 മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനുള്ള മരുന്നുകള്‍ എന്നിവയെല്ലാമാണ് പരാജയപ്പെട്ടത്. ഇന്ത്യന്‍ റെഗുലേറ്റര്‍ നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം പരാജയപ്പെട്ടത്.

53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്. പാരസെറ്റാമോള്‍, ഐ.പി 500 എം.ജി, പാന്‍-ഡി, വിറ്റാമിന്‍ ബി കോംപ്ലെക്‌സ്, വിറ്റാമിന്‍ സി സോഫ്റ്റ്‌ജെല്‍സ്, വിറ്റാമിന്‍ സി, ഡി 3 ടാബ്ലെറ്റ് എന്നിവയെല്ലാം ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അല്‍കെം ലബോറട്ടറി, ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടിക്‌സ്, ഹെട്രോ ഡ്രഗ്‌സ്, കര്‍ണാടക ആന്റിബയോട്ടിക്‌സ്, പ്യുര്‍ ആന്റ് ക്യുര്‍ ഹെല്‍ത്ത് കെയര്‍, മെഗ് ലൈഫ്‌സയന്‍സ് എന്നി കമ്പനികളുടെ മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട 53 മരുന്നുകളുടെ രണ്ട് പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതില്‍ ആദ്യ പട്ടികയില്‍ 48 പ്രധാന മരുന്നുകളും മറ്റൊന്നില്‍ അഞ്ച് മറ്റ് മരുന്നുകളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം, റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മരുന്ന് കമ്പനികള്‍ തയ്യാറായിട്ടില്ല.






Next Story

RELATED STORIES

Share it