Sub Lead

ചൈനയില്‍ പുതിയ വൈറസ് ബാധ കണ്ടെത്തി

വവ്വാലുകളില്‍ കണ്ടുവരുന്ന മാരകമായ നിപ വൈറസിന്റെ അതേ കുടുംബത്തില്‍ പെട്ടതാണ് ലാംഗിയ

ചൈനയില്‍ പുതിയ വൈറസ് ബാധ കണ്ടെത്തി
X

ബെയ്ജിങ്:ചൈനയില്‍ പുതിയ തരം വൈറസ് ബാധ കണ്ടെത്തി.മൃഗങ്ങളിലെ ഹെനിപ്പാവൈറസ് എന്ന രോഗാണുവില്‍ നിന്ന് പടരുന്ന ലാംഗിയ വൈറസ് ബാധയാണ് കണ്ടെത്തിയത്. ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളിലെ 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.പനി, ചുമ, ക്ഷീണം, തലചുറ്റല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

മൃഗങ്ങളില്‍ നിന്നാണ് ഈ രോഗം പടരുന്നത്.പനി ബാധിച്ചവരുടെ തൊണ്ടയിലെ സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് ലാംഗിയ വൈറസ് കണ്ടെത്തിയത്. ഈ രോഗബാധയ്ക്ക് പ്രത്യേക ചികില്‍സയോ വാക്‌സിനോ ലഭ്യമല്ല. എല്ലാവരും നിരീക്ഷണത്തിലാണ്.സമ്പര്‍ക്കം വഴിയല്ല 35 പേരും വൈറസ് ബാധിതരായത്. ഇതിനാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ ശേഷിയുള്ളതാണ് ലാംഗിയ.സാധാരണ വവ്വാലുകളില്‍ കണ്ടുവരുന്ന മാരകമായ നിപ വൈറസിന്റെ അതേ കുടുംബത്തില്‍ പെട്ടതാണ് ലാംഗിയ.





Next Story

RELATED STORIES

Share it