Sub Lead

ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന് വധഭീഷണി

എം പിയുടെ ഫോണില്‍ വിളിച്ച് അജ്ഞാതന്‍ വധഭീഷണി മുഴക്കുകയായിരുന്നു.സംഭവത്തില്‍ ലഖ്‌നൗ പോലിസ് കേസെടുത്തു

ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന് വധഭീഷണി
X

ലഖ്‌നൗ: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗിന് വധഭീഷണി. എംപിയുടെ ഫോണില്‍ വിളിച്ച അജ്ഞാതന്‍ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ സഞ്ജയ് സിംഗ് വെള്ളിയാഴ്ച ലഖ്‌നൗ പോലിസില്‍ പരാതി നല്‍കി.ഭീഷണി ലഭിച്ച ഫോണ്‍ നമ്പറും സിംഗ് പോലിസിന് കൈമാറി.'തനിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് വധഭീഷണി ലഭിച്ചു,ചിലര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിച്ചേക്കാം,പക്ഷേ കുറ്റകൃത്യങ്ങള്‍ക്കും അഴിമതിക്കുമെതിരെ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തില്ലെന്ന് ആ ഭീരുക്കളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു'എന്നും സഞ്ജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. സഞ്ജയ് സിംഗിന്റെ പരാതിയെ തുടര്‍ന്ന് ലഖ്‌നൗ ഗോമതി നഗര്‍ സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് കമ്മീഷണര്‍ ഡി കെ താക്കൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it