Sub Lead

അസമില്‍ പൗരത്വ പ്രക്ഷോഭം പുനരാരംഭിച്ചു; വാര്‍ഷികദിനമായ ഇന്ന് പ്രതിജ്ഞാ ദിനം

അസമില്‍ പൗരത്വ പ്രക്ഷോഭം പുനരാരംഭിച്ചു;   വാര്‍ഷികദിനമായ ഇന്ന് പ്രതിജ്ഞാ ദിനം
X

ഗുവാഹത്തി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായ നിര്‍ത്തിവച്ച പൗരത്വ പ്രക്ഷോഭം അസമില്‍ പുനരാരംഭിച്ചു. കൃഷക് മുക്തി സംഗ്രാം സമിതി, ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍, അസം ജാതീയബാദി യുവ ഛത്ര പരിഷത്ത് തുടങ്ങി 18 സംഘടനകളുടെ നേതൃത്വത്തിലാണു പ്രത്യക്ഷസമരം തുടങ്ങിയത്. ക്രിഷക് മുക്തി സംഗ്രാം സമിതി(കെഎംഎസ്എസ്)യുടെ നേതൃത്വത്തിലുള്ള 18 സംഘടനകള്‍ അപ്പര്‍ അസമിലെ ശിവസാഗറില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ കര്‍ഷകനേതാവ് അഖില്‍ ഗൊഗോയിയെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട ശിവസാഗറിലാണ് ഇത്തവണയും സമരം കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഏകോപന സമിതി (സിസിഎസിസി) ഐക്യ പോരാട്ടത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിഎഎ നടപ്പാക്കിയതിന്റെ ഒന്നാം വാര്‍ഷികമായ ഡിസംബര്‍ 12 ന് പ്രതിജ്ഞാ ദിനമായി ആചരിക്കുമെന്നും അറിയിച്ചു.

പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസാക്കിയതിനെ തുടര്‍ന്ന് അസമിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ സിഎഎയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്രതിഷേധം അക്രമാസക്തമാവുകയും അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍, കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ നിയമം റദ്ദാക്കുന്നതിന് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സിഎഎ വിരുദ്ധ സമിതിയെ ശക്തിപ്പെടുത്തുന്നതിനാണ് തീരുമാനം. ഡിസംബര്‍ 12 ന് ആദ്യത്തെ സിഎഎ വിരുദ്ധ വാര്‍ഷികം ആചരിക്കുമെന്നും കഴിഞ്ഞ വര്‍ഷം സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരെ അനുസ്മരിക്കുമെന്നും സിസിഎസിസി ചീഫ് കോഓഡിനേറ്റര്‍ ദെബെന്‍ തമുലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

anti-CAA agitation resumes in Assam

Next Story

RELATED STORIES

Share it