- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മു കശ്മീരിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഗുപ്കാര്‍ സഖ്യത്തിന് വന്‍ മുന്നേറ്റം
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ഉള്‍പ്പെടെ ജമ്മു കശ്മീരിലെ ഏഴ് മുഖ്യധാരാ പാര്‍ട്ടികളുടെ ഗ്രൂപ്പായ ഗുപ്കര്‍ സഖ്യം നൂറിലധികം സീറ്റുകള്‍ നേടി.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ല നേതൃത്വം നല്‍കുന്ന ഗുപ്കാര്‍ സഖ്യത്തിന് വന്‍ മുന്നേറ്റം. കശ്മീര്‍ താഴ്‌വരയില്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ സഖ്യം വന്‍ കുതിപ്പ് നടത്തിയപ്പോള്‍ ജമ്മു മേഖലയില്‍ ബിജെപിക്കാണ് മേല്‍കൈ.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ഉള്‍പ്പെടെ ജമ്മു കശ്മീരിലെ ഏഴ് മുഖ്യധാരാ പാര്‍ട്ടികളുടെ ഗ്രൂപ്പായ ഗുപ്കര്‍ സഖ്യം നൂറിലധികം സീറ്റുകള്‍ നേടി. 74 സീറ്റുകള്‍ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി മാറി. കോണ്‍ഗ്രസ് 25 സീറ്റുകള്‍ നേടി.കശ്മീരില്‍ ഗുപ്കാര്‍ സഖ്യം മുന്നേറ്റം തുടരുമ്പോള്‍ ജമ്മുവിലാണ് ബിജെപിക്ക് ആധിപത്യം. ഗുപ്കര്‍ സഖ്യവും കോണ്‍ഗ്രസും 13 ജില്ലാ കൗണ്‍സിലുകളില്‍ വിജയിക്കാനിടയുണ്ട്. ബിജെപിയും സഖ്യകക്ഷികളും ആറ് ജില്ലകള്‍ പിടിച്ചെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
സമാധാനം നിലനിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ വിജയാഘോഷം നടത്തരുതെന്ന് വിവിധ ജില്ല ഭരണകൂടങ്ങള്‍ ഉത്തരവിറക്കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ മുന്‍ ഭരണകക്ഷികളായ നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി എന്നിവരും സിപിഎം പോലുള്ള കക്ഷികളും ചേര്‍ന്നാണ് ഗുപ്കാര്‍ സഖ്യം രൂപീകരിച്ചത്. ഇവരോട് ആദ്യം ഐക്യം പ്രഖ്യാപിച്ച കോണ്‍ഗ്രസ് പിന്നീട് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഇരുപതു ജില്ലകളിലായി 280 ഡി.ഡി.സി സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 2,178 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഒരു ജില്ലയില്‍ 14 സീറ്റ് വീതമാണ് ഉള്ളത്. രണ്ട്ഘട്ടമായി പേപ്പര്‍ബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ജില്ലാ വികസന കൗണ്‍സിലേക്ക് നടക്കുന്നത്.
RELATED STORIES
മക്കള് തങ്ങളെ നോക്കുന്നില്ലെങ്കില്, നല്കിയ സ്വത്തുവകകള്...
19 March 2025 10:34 AM GMTലഹരി വേട്ട; ജനകീയ റെയ്ഡിനു സര്ക്കാര് മുന്കൈ എടുക്കണം: മുസ്തഫ...
19 March 2025 9:53 AM GMTലഹരി മാഫിയക്കെതിരേ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി; യുവാവിന്...
19 March 2025 9:33 AM GMTചര്ച്ച പരാജയം; സമരവുമായി മുമ്പോട്ടെന്ന് ആശമാര്
19 March 2025 9:15 AM GMTകൊല്ലം താന്നിയില് ദമ്പതിമാരും കുഞ്ഞും മരിച്ച നിലയില്
19 March 2025 8:48 AM GMTഗസയിലെ ഇസ്രായേല് വ്യോമാക്രമണത്തെ അപലപിച്ച് യൂറോപ്യന് യൂണിയന്
19 March 2025 7:52 AM GMT