Sub Lead

ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്തവർ "ബ്രാഹ്മണർ, നല്ല സംസ്‌കാരമുള്ളവർ": ബിജെപി എംഎൽഎ

“അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അവർ ബ്രാഹ്മണരായിരുന്നു, ബ്രാഹ്മണർ നല്ല സംസ്‌കാരമുള്ളവരാണെന്ന് അറിയപ്പെടുന്നു. അവരെ മൂലക്കിരുത്തി ശിക്ഷിക്കുക എന്നത് ആരുടെയെങ്കിലും ദുരുദ്ദേശമായിരിക്കാം”

ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്തവർ ബ്രാഹ്മണർ, നല്ല സംസ്‌കാരമുള്ളവർ: ബിജെപി എംഎൽഎ
X

ന്യൂഡൽഹി: ബിൽക്കിസ് ബാനുവിനെ ബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരാണെന്നും അവർ നല്ല സംസ്കാരമുള്ളവരാണെന്നും ബിജെപി ​ഗുജറാത്ത് എംഎൽഎ സി കെ റൗൾജി. ബലാൽസം​ഗ കേസിൽ തടവിൽ കഴിഞ്ഞവരെ ​ഗുജറാത്ത് സർക്കാർ വെറുതേ വിട്ടതിന് പിന്നാലെ സംഘപരിവാർ നൽകിയ സ്വീകരണത്തേയും അദ്ദഹം പിന്തുണച്ച് രം​ഗത്തുവന്നിരുന്നു.

ബലാൽസം​ഗികളെ മോചിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ച ഗുജറാത്ത് സർക്കാർ പാനലിലെ രണ്ട് ബിജെപി നേതാക്കളിൽ ഒരാളായിരുന്നു സികെ റൗൾജി. ശിക്ഷയിൽ ഇളവ് തേടി പ്രതികളിലൊരാൾ സുപ്രിംകോടതിയെ സമീപിക്കുകയും വിഷയം സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്തതിനെ തുടർന്നായിരുന്നു ഈ നീക്കം.

"അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അവർ ബ്രാഹ്മണരായിരുന്നു, ബ്രാഹ്മണർ നല്ല സംസ്‌കാരമുള്ളവരാണെന്ന് അറിയപ്പെടുന്നു. അവരെ മൂലക്കിരുത്തി ശിക്ഷിക്കുക എന്നത് ആരുടെയെങ്കിലും ദുരുദ്ദേശമായിരിക്കാം" അദ്ദേഹം കൂട്ടിച്ചേർത്തു. അവരെ വെറുതേവിട്ടതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമുണ്ട്, എന്നാൽ ജയിലിൽ കഴിയുമ്പോൾ പ്രതികൾ നല്ല പെരുമാറ്റക്കാരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബിൽക്കിസ് ബാനു കേസിലെ ബലാൽസംഗികളെ ജയിൽ മോചിതരാക്കിയെന്നത് ശ്രദ്ധേയമാണ്. ബലാൽസംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ഇളവ് നൽകുന്നത് തടയുന്ന നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായി നടത്തിയ ഈ നീക്കം വ്യാപക വിമർശനങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it