Big stories

പോലിസിലും കള്ളവോട്ട്: പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണം

. പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പോലിസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്നാണ് പരാതി. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസോസിയേഷന്‍ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. പോലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്.

പോലിസിലും കള്ളവോട്ട്: പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണം
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലിക്ക് പോവുന്ന പോലിസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പോലിസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്നാണ് പരാതി. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസോസിയേഷന്‍ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. പോലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്.

58,000ഓളം പോലിസുകാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. പോസ്റ്റല്‍ വോട്ടുകള്‍ പോലിസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. ഡ്യൂട്ടിയിലുള്ള പോലിസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലിസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തിയ ശേഷം പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന.

അസോസിയേഷന്‍ ആള്‍ക്കാര്‍ വിളിച്ചിട്ട് ടെമ്പിലുള്ളവരുടെ പോസ്റ്റല്‍ വോട്ട് ചോദിച്ചു. സംഭവം സീരിയസാണ്. താല്‍പര്യമുള്ളവര്‍ നാളെയും മറ്റെന്നാളുമായി പോസ്റ്റല്‍ വോട്ട് തരണം. എന്നാണ് പോലിസുകാരന്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് ജോലിക്കു പോവുന്ന പോലിസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദേശിക്കുന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാന്‍ ആവശ്യപ്പെടും. സംശയം തോന്നാതിരിക്കാന്‍ പല വിലാസങ്ങളിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അയപ്പിക്കും.

തിരുവനന്തപുരത്തെ വട്ടപ്പാറ സ്വദേശിയായ ഒരു പോലിസുകാരന്റെ വീട്ടിലെത്തിയത് നാല് പോസ്റ്റല്‍ ബാലറ്റുകളാണ്. പോസ്റ്റുമാസ്റ്ററും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നതായുള്ള ആരോപണം പോലീസ് അസോസിയേഷന്‍ നിഷേധിച്ചു. എന്നാല്‍ പോലീസ് അസോസിയേഷന്റെ അറിവോടുകൂടി ഇത്തരമൊരു കാര്യം നടന്നിട്ടില്ലെന്ന് പോലീസ് അസോസിയേഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it