Theatre

സ്‌കൂള്‍ പേരുപയോഗിച്ച് വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിനെതിരേ കാംപസ് ഫ്രണ്ട് പരാതി നല്‍കി

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കൊല്ലം ജില്ലാ പ്രസിഡന്റ് അജ്മല്‍ ഹുസയ്‌നാണ് കൊല്ലം ജില്ലാ പോലിസ് സൂപ്രണ്ടിനു പരാതി നല്‍കിയത്

സ്‌കൂള്‍ പേരുപയോഗിച്ച് വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിനെതിരേ കാംപസ് ഫ്രണ്ട് പരാതി നല്‍കി
X

കൊല്ലം: സ്‌കൂളിന്റെ പേരുപയോഗിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന വിധം വര്‍ഗീയപരാമര്‍ശങ്ങളോടെ ഫേസ്ബുക്ക് പോസ്റ്റിട്ട മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ കാംപസ് ഫ്രണ്ട് പോലിസില്‍ പരാതി നല്‍കി. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കൊല്ലം ജില്ലാ പ്രസിഡന്റ് അജ്മല്‍ ഹുസയ്‌നാണ് കൊല്ലം ജില്ലാ പോലിസ് സൂപ്രണ്ടിനു പരാതി നല്‍കിയത്. കരുനാഗപ്പള്ളി ഗവ. മുസ് ലിം എല്‍പി സ്‌കൂള്‍ കവാടത്തിന്റെ ചിത്രത്തോടൊപ്പം 'ആരെങ്കിലും ഒരു ഗവ. ഹിന്ദു സ്‌കൂളോ, ഗവ. ക്രിസ്ത്യന്‍ സ്‌കൂളോ കണ്ടിട്ടുണ്ടോ. ഇത് നിര്‍ത്തലാക്കണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഒരു മതവും വേണ്ട' എന്നു പറഞ്ഞാണ് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മുസ് ലിം ഗവ. എല്‍പി സ്‌കൂളിനെ കുറിച്ച്

സാമൂഹികമാധ്യമങ്ങളിലൂടെ വര്‍ഗീയപരവും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശം നടത്തിയെന്നും ഇതിനെതിരേ സൈബര്‍ നിയമപ്രകാരവും മറ്റു നിയമപ്രകാരവും നടപടിയെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. നാനാവിഭാഗം വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ പതിറ്റാണ്ടുകളായി പഠിക്കുന്ന സ്‌കൂളിനെയും ഐക്യത്തോടെ കഴിയുന്ന നാടിനെയും വര്‍ഗീയവല്‍ക്കരിക്കുകയും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഫേസ്ബുക്കിലൂടെ ചെയ്തതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ തന്നെ ഹിന്ദു, മുസ് ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കെയാണ് ടി പി സെന്‍കുമാര്‍ കുപ്രചാരവുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ പോസ്റ്റിനു കമ്മന്റായി തന്നെ നിരവധി പേര്‍ ചിത്രസഹിതം സെന്‍കുമാറിന്റെ വാദം തെറ്റാണെന്നു തെളിയിക്കുന്ന മറുപടികള്‍ നല്‍കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it