- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി: എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
ലോക്ക് ഡൗണിനെത്തുടര്‍ന്ന് തൊഴിലാളികളുടെ അവസ്ഥ വളരെ ശോചനീയമാണ്. അവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം ഇനിയും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്തതു കാരണം സംസ്ഥാനത്തുടനീളം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
മഞ്ചേരി: കൊറോണ വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് തൊഴിലാളികളുടെ അവസ്ഥ വളരെ ശോചനീയമാണ്. അവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം ഇനിയും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്തതു കാരണം സംസ്ഥാനത്തുടനീളം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമായ ഭക്ഷണം ദിവസവും അവിടേക്ക് എത്തിക്കുക എന്നത് മാത്രമാണ് പ്രായോഗിക പരിഹാരം.
റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയൂ. അതിനുള്ള ചുമതല വാര്‍ഡ് മെമ്പര്‍മാര്‍ക്കും പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ക്കും നല്‍കണം. അതിഥി തൊഴിലാളികളുടെ നിലവിലുള്ള പ്രശ്‌നപരിഹാരത്തിന് തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തൊഴിലാളികളെ വൃത്തിയും സൗകര്യങ്ങളുമുള്ള സ്ഥലങ്ങളിലേക്ക് മാറ്റുക, അവരുടെ ഭക്ഷണം പഞ്ചായത്തിന്റെ ഉത്തരവാദിത്തമാക്കുക, തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ശുദ്ധജല വിതരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, ഈയവസരത്തില്‍ തന്നെ അവരുടെ കണക്കെടുപ്പുകള്‍ നടത്തുക, അവര്‍ക്കിടയില്‍ സൗജന്യ രോഗപരിശോധന നടത്തുക, രോഗബാധിതരെ പ്രത്യേകമായി പാര്‍പ്പിക്കാന്‍ സൗകര്യമുണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നും മജീദ് ഫൈസി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
RELATED STORIES
''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTപാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMT