Sub Lead

രാജ്യം ഭീതിയുടെ മുള്‍മുനയില്‍: ബ്രസീലിനെ മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തി

ബ്രസീലിലെ രോഗികളുടെ എണ്ണം 4,093,586 പേര്‍ ആണെന്നിരിക്കെ ഇന്ത്യയില്‍ 4,109,476 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യം ഭീതിയുടെ മുള്‍മുനയില്‍: ബ്രസീലിനെ മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തി
X

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗികളുടെ കണക്കില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. ബ്രസീലിലെ രോഗികളുടെ എണ്ണം 4,093,586 പേര്‍ ആണെന്നിരിക്കെ ഇന്ത്യയില്‍ 4,109,476 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 6,410,295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.1,020,310 രോഗികളുള്ള റഷ്യയാണ് നാലാമതെന്നും വേള്‍ഡോ മീറ്റര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. ലോകത്താകമാനം 26,954,190 പേരിലാണ് കൊവിഡ് കണ്ടെത്തിയത്. 881,406 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 19,045,491 പേര്‍ രോഗമുക്തി നേടിയതായും വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

Next Story

RELATED STORIES

Share it