Sub Lead

സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

അയോധ്യ വിധിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പുസ്തകത്തിന്റെ വില്‍പന, വിതരണം, അച്ചടി എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും അഭിഭാഷകരുമായ വിനോദ് ജിന്‍ഡാല്‍, രാജ് കിഷോര്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.

സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ ഹുഡ് ഇന്‍ അവര്‍ ടൈംസ്' എന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി ഡല്‍ഹി ഹൈകോടതി.അയോധ്യ വിധിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പുസ്തകത്തിന്റെ വില്‍പന, വിതരണം, അച്ചടി എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും അഭിഭാഷകരുമായ വിനോദ് ജിന്‍ഡാല്‍, രാജ് കിഷോര്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.

സാമാധാനത്തെ നശിപ്പിക്കുന്നതാണ് പുസ്തകം എന്നായിരുന്നു ഹരജിക്കാരുടെ വാദം. ശക്തമായ ഹിന്ദുത്വ വാദത്തിനെയും തീവ്ര മുസ്‌ലിം വിഭാഗങ്ങളായ ഐഎസ്, ബൊക്കോഹറാം പോലുള്ള സംഘടനകളേയും തമ്മില്‍ താരതമ്യപ്പെടുത്തുന്നു എന്നതായിരുന്നു അഭിഭാഷകര്‍ ഉന്നയിച്ച വാദം.

എന്നാല്‍, 'ജനങ്ങളോട് ആ പുസ്തകം വായിക്കേണ്ടെന്ന് പറയൂ' എന്നാണ് കോടതി നിര്‍ദേശിച്ചത്. 'മറ്റേതെങ്കിലും നല്ല പുസ്തകം വാങ്ങി വായിച്ചാല്‍ മതിയെന്ന് അവരോട് പറയൂ. അവരെ ആരും ഈ പുസ്തകം തന്നെ വാങ്ങിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ലല്ലോ. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട് എങ്കില്‍ അതിലും മികച്ച മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് വായിക്കാം'' എന്നും കോടതി പറഞ്ഞു.

ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നല്‍കിയ ഹരജിയില്‍ നേരത്തേ ഡല്‍ഹി കോടതി പുസ്തകം നിരോധിക്കണമെന്ന ആവശ്യം നിരസിച്ചിരുന്നു. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമായോ എന്നും കോടതി ആരാഞ്ഞു. വര്‍ഗീയ കലാപം പൊട്ടിപുറപ്പെടുമെന്നത് ഭയപ്പെടുത്താലാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 19,20 എന്നിവ ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് എതിരാണ് പുസ്തകമെന്നു പറഞ്ഞ ഹരജിയില്‍ വില്‍പനയും വിതരണവും ഡിജിറ്റല്‍ രൂപത്തിലോ അച്ചടി രൂപത്തിലോ ഉള്ള പ്രസിദ്ധീകരണവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അയോധ്യ വിധിയുടെ അടിസ്ഥാനത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് രചിച്ച പുസ്തകം കഴിഞ്ഞ ആഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

Next Story

RELATED STORIES

Share it