- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിനികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വം ശ്രമം; വിവാദ കുറിപ്പുമായി സിപിഎമ്മും
പ്രഫഷനല്‍ കാംപുസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണം. സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്', 'ലൗ ജിഹാദ്' അലയൊലികള്‍ അടങ്ങും മുമ്പേ വിവാദ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പുമായി സിപിഎം രംഗത്ത്. പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎം സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ നേതാക്കള്‍ക്ക് നല്‍കിയ കുറിപ്പിലാണ് ഈ പരമാര്‍ശങ്ങളുള്ളത്. ന്യൂനപക്ഷ വര്‍ഗീയതയെപ്പറ്റി പറയുന്ന ഭാഗത്താണ് ഇതെക്കുറിച്ച് പറയുന്നത് എന്നതും ശ്രദ്ധേയമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.
പ്രഫഷനല്‍ കാംപുസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണം. സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്‌ലിം വര്‍ഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന് മനസ്സിലാക്കണം.
മാധ്യമം പത്രം മാത്രമല്ല, സാമൂഹിക മാധ്യമങ്ങളില്‍ ഇടപെട്ടും ഇവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. ലോകത്തെ ജനാധിപത്യ വിശ്വാസികളും മുസ്‌ലിം സമുദായത്തിലെ ഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരള സമൂഹത്തിലും രൂപപ്പെട്ടുവരുന്നത് അതീവഗൗരവമുള്ള കാര്യമാണ്. ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്‌ലാമി ഊന്നുന്നത്. അധികാരത്തിനുവേണ്ടി ഏത് വര്‍ഗീയ ശക്തിയുമായും ചേരുന്ന കോണ്‍ഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞും ആ ബാന്ധവം തുടര്‍ന്നു. ഇതിനെ തുറന്നുകാട്ടി മുന്നോട്ടുപോവാനാണമെന്ന് സിപിഎം നിര്‍ദേശിക്കുന്നു.
ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ല. എന്നാല്‍, അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. മുസ്‌ലിം ജനവിഭാഗത്തിനെതിരേ ക്രിസ്ത്യന്‍ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപണം. ഇത്തരം ചിന്താഗതികള്‍ ആത്യന്തികമായി ഭൂരിപക്ഷ വര്‍ഗീയതയ്ക്കാണ് നേട്ടമാവുക എന്ന് തിരിച്ചറിയണമെന്നും സിപിഎം കുറിപ്പില്‍ പറയുന്നു.
ക്ഷേത്രങ്ങളില്‍നിന്ന് വിട്ടുനിന്നല്ല, ക്ഷേത്രങ്ങളില്‍ ഇടപെട്ടും വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിച്ചുമാവണം ബിജെപിയെ പ്രതിരോധിക്കേണ്ടതെന്നാണ് സിപിഎം കാഴ്ചപ്പാട്. ബിജെപി ഓരോ പ്രദേശത്തും എങ്ങനെയാണ് വേരുറപ്പിച്ചിട്ടുള്ളതെന്നും അവര്‍ ഓരോ പ്രവര്‍ത്തനങ്ങളെ എങ്ങനെ വ്യാപിപ്പിക്കുന്നു എന്നതും പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്തണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും കാലഹരണപ്പെട്ട വിശ്വാസങ്ങളെ പലതിനെയും തിരിച്ചുകൊണ്ടുവരികയും അതിന്റെ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്താണ് ബിജെപി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.
ക്ഷേത്രവാര്‍ഡുകളില്‍ അവര്‍ തുടര്‍ച്ചയായി ജയിക്കുന്നത് ഇതിന്റെ ഭാഗമാണ്. ക്ഷേത്ര വിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കുന്നതിന് കഴിയുന്നവിധം ആരാധാനലായങ്ങളില്‍ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതേസമയം വര്‍ഗീയവാദികളുടെ കൈകളിലേക്ക് അവരെ കൊണ്ടുപോവാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന വിധമാവണം ഇടപെടലുകള്‍. സംഘപരിവാറിന്റെ അജണ്ടഡകള്‍ സമൂഹത്തില്‍ വര്‍ഗീയവല്‍ക്കരണത്തിന് ഇടയാക്കുന്നെന്ന കാര്യം പ്രചരിപ്പിക്കാന്‍ കഴിയണമെന്നും കുറിപ്പ് പറയുന്നു.
RELATED STORIES
വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും...
27 Dec 2024 6:04 PM GMTകോട്ടയം മെഡിക്കല്‍ കോളജില്‍ അംബുലന്‍സ് ഇടിച്ച് 79കാരന് മരിച്ചു
27 Dec 2024 4:39 PM GMTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ്...
27 Dec 2024 4:31 PM GMTഎം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള്‍ പിടിയില്‍
27 Dec 2024 11:15 AM GMT