Sub Lead

"സ്വയം കുഴിയില്‍ ചെന്ന് വീഴരുത്; തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം': മുജാഹിദ് സമ്മേളനത്തിൽ പിണറായി വിജയന്‍

സ്വയം കുഴിയില്‍ ചെന്ന് വീഴരുത്; തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം: മുജാഹിദ് സമ്മേളനത്തിൽ പിണറായി വിജയന്‍
X


കോഴിക്കോട് : മുജാഹിദ്

സമ്മേളനത്തില്‍ ആർഎസ്എസിനും മുസ്‌ലിം ലീഗിനും എതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

മുജാഹിദ് സമ്മേളന വേദിയിൽ സിപിഎമ്മിനെ ലീഗ് നേതാക്കള്‍ വിമര്‍ശിച്ചത് ശരിയായില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസിനെ ഒരു സമുദായത്തിന് മാത്രമായി എതിര്‍ക്കാനാവില്ല, തീവ്ര ചിന്താഗതി സമുദായത്തെ അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

'ന്യൂനപക്ഷ സമ്മേളനത്തിന് വന്ന് സിപിഐഎമ്മിനെയാണോ എതിര്‍ക്കേണ്ടത്'; ലീഗ് നേതാക്കളെ വേദിയിലിരുത്തി മുഖ്യമന്ത്രി ചോദിച്ചു. മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'ഇന്നീ രാജ്യത്ത് ഒരു ന്യൂനപക്ഷ സമ്മേളനത്തിന് വന്ന് സിപിഐഎമ്മിനെയാണോ എതിര്‍ക്കേണ്ടത്. ഇവിടെ ആര്‍എസ്എസും സംഘ്പരിവാറുമുണ്ട്. അവര്‍ ഉയര്‍ത്തിയ ആശയങ്ങളുണ്ട്. ആ ആശയങ്ങള്‍ നേരത്തെ ആശയപ്രചരണത്തിന് മാത്രമായിരുന്നെങ്കില്‍ ഇന്ന് ഭരണതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. ഇന്ന് ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍ നമ്മള്‍ എന്ന് പറയുന്ന വിഭാഗത്തിന് മാത്രം നേരിടാന്‍ കഴിയുമോ. അങ്ങേയറ്റം തെറ്റായൊരു ആശയവിധിയാണത്. അത് മനസ്സിലാക്കാതിരിക്കരുത്. സ്വയം കുഴിയില്‍ ചെന്ന് വീഴരുത്.' പിണറായി വിജയന്‍ പറഞ്ഞു. മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ ഇവിടുത്തെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതരാഷ്ട്രവാദികളെ അകറ്റിനിര്‍ത്തേണ്ടതുണ്ട്. രാജ്യത്ത് വല്ലാത്തൊരു ആശങ്കയും ഭയപ്പാടും ഓരോ ദിവസവും കഴിയുന്തോറും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുന്നത് നമുക്ക് കാണാം. നമ്മുടെ രാജ്യത്തെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ തന്നെ ഇടപെടലാണ് ഇതിന് ഇടയാക്കുന്നത്. ജനങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കുന്നതിന് വേണ്ടി നിലപാടെടുത്ത സംഘടനകള്‍ വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it