Sub Lead

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ വിവരങ്ങള്‍ പി വിഅന്‍വറിന് നല്‍കിയെന്ന്; ഡിവൈഎസ്പിക്കു സസ്‌പെന്‍ഷന്‍

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ വിവരങ്ങള്‍ പി വിഅന്‍വറിന് നല്‍കിയെന്ന്; ഡിവൈഎസ്പിക്കു സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഡിവൈഎസ്പി എം ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപോര്‍ട്ട് ഉള്‍പ്പെടെ ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചുവെന്ന് അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു. ബിജെപി അനുകൂലികളായ ആ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ക്രൈംബ്രാഞ്ച് രഹസ്യ റിപോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപോര്‍ട്ട് അന്‍വറിന് കിട്ടിയതില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്. െ്രെകംബ്രാഞ്ചില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം ഐ ഷാജിയാണു വിവരം നല്‍കിയതെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയത്. അന്‍വറുമായി ഷാജി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും നേരില്‍ കണ്ടുവെന്നും ഇന്റലിജന്‍സ് റിപോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ഷാജിയെ കാസര്‍കോട്ടേയ്ക്കു മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it