Sub Lead

ട്രെയിനിലെ തീവയ്പ്: പ്രതിയെ 28 വരെ റിമാന്റ് ചെയ്തു

ട്രെയിനിലെ തീവയ്പ്: പ്രതിയെ 28 വരെ റിമാന്റ് ചെയ്തു
X

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഡല്‍ഹി ഷാഹീന്‍ ബാഗ് സ്വദേഷി ഷാറുഖ് സെയ്ഫി(24)യെ ഏപ്രില്‍ 28വരെ കോടതി റിമാന്റ് ചെയ്തു. മുന്‍സിഫ് കോടതി ജഡ്ജ് എസ് വി മനേഷ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിയെ കണ്ട ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. അതേസമയം, കരള്‍രോഗം സ്ഥിരീകരിച്ച ഷാറൂഖിനെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലെ തീരുമാനപ്രകാരം ഡിസ്ചാര്‍ജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലെ മുറിയിലാണ് ഷാരുഖിനെ പാര്‍പ്പിച്ചിട്ടുള്ളത്. ശരീരത്തിലേറ്റ പരിക്കുകള്‍ക്ക് ചികില്‍സ ആവശ്യമാണെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലിസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, എസിപി കെ സുദര്‍ശന്‍ എന്നിവരും മെഡിക്കല്‍ കോളജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്നായിരുന്നു വിദഗ്ധ ഡോക്ടര്‍മാരുടെ റിപോര്‍ട്ട്. ഷാറുഖിന്റെ ശരീരത്തിലെ പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും മറ്റു പരിക്കുകള്‍ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പറ്റിയതാണെന്നുമാണ് മെഡിക്കല്‍ റിപോര്‍ട്ടില്‍ പറയുന്നത്.

Next Story

RELATED STORIES

Share it