- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസം മരണം സമ്മാനിച്ചാലും മതേതര സര്‍ട്ടിഫിക്കറ്റിനായി ഒരു തമ്പുരാന്റെ മുന്നിലും യാചിക്കില്ല: മഅ്ദനി
തനിക്കെതിരേ മോശം പരാമര്‍ശം നടത്തിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്, മുസ്ലിം ലീഗ് നേതാക്കളായ എന്‍ ശംസുദ്ദീന്‍ എംഎല്‍എ, അബ്ദുറഹ്മാന് രണ്ടത്താണി എന്നിവര്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട്: ഫാഷിസം മരണം സമ്മാനിച്ചാലും മതേതര സര്‍ട്ടിഫിക്കറ്റിനായി 'വിശുദ്ധ' തമ്പുരാന്മാരുടെ മുന്നില്‍ യാചിക്കില്ലെന്ന് പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി. തനിക്കെതിരേ മോശം പരാമര്‍ശം നടത്തിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്, മുസ്ലിം ലീഗ് നേതാക്കളായ എന്‍ ശംസുദ്ദീന്‍ എംഎല്‍എ, അബ്ദുറഹ്മാന് രണ്ടത്താണി എന്നിവര്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഅ്ദനി നിരപരാധിയാണെന്നും അദ്ദേഹത്തെ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എം എം മണി പോലിസ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം പങ്കുവച്ചാണ് മഅ്ദനി തന്റെ നിലപാട് വ്യക്തമാക്കിയത്.
''ഒരാള്‍ ഇങ്ങനെ പറയുന്നു അതും പോലിസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍. മറ്റൊരാള്‍ ആന വായ കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു എന്നു വീമ്പിളക്കുന്നു ഇനി, ആരെയും ഒരിക്കലും ഒരുപദ്രവവും ഏല്പിച്ചിട്ടില്ലാത്ത പശു മാര്‍ക്ക് സമാധാനവാദികള് പുലമ്പുന്നത് 'അറുതീവ്രവാദി' യാണെന്ന് ആണെന്നും അദ്ദേഹം പരിഹസിച്ചു. ഈ മൂന്നു പേരുടെ വസതികളിലേക്ക് പി.ഡി.പി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഒരാള്‍ ഇങ്ങനെ പറയുന്നു അതും പോലിസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍! മറ്റൊരാള്‍ 'ആന' വായ കൊണ്ട് 'കയ്യും കാലും തല്ലിയൊടിച്ചു' എന്നു വീമ്പിളക്കുന്നു
ഇനി, ആരെയും ഒരിക്കലും ഒരുപദ്രവവും ഏല്പിച്ചിട്ടില്ലാത്ത പശു മാര്‍ക്ക് സമാധാനവാദികള് പുലമ്പുന്നത് 'അറുതീവ്രവാദി' യാണെന്ന്....
എന്തായാലും ഈ 'വിശുദ്ധ' തമ്പുരാക്കന്മാരില് ഒരാളുടെ മുന്നിലും ഒരു 'മതേതര' സര്ടിഫിക്കറ്റിന് വേണ്ടി ഒരിക്കലും ഞാന്‍ യാചിക്കുകയില്ല, ഇവിടുന്നു ഫാസിസം സമ്മാനിക്കുന്നത് മരണമാണെങ്കില്‍ പോലും...
ഉറപ്പ്!!!
ഇന്ഷാഅല്ലാഹ്......
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT