Sub Lead

ഇന്ധന വില വര്‍ദ്ധന:ചരക്കുലോറി വാടക കൂട്ടുമെന്ന് ലോറി ഉടമകള്‍

ഇന്ധന വില വര്‍ദ്ധന:ചരക്കുലോറി വാടക കൂട്ടുമെന്ന് ലോറി ഉടമകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കുലോറി വാടക കൂട്ടുമെന്ന് ലോറി ഉടമകള്‍. ഇന്ധന വില കൂടിയ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡീസലിന് പതിനഞ്ച് രൂപയോളമാണ് കൂടിയത്. ഈ സഹചര്യത്തില്‍ വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ഉടമകള്‍ പറയുന്നത്. പതിനഞ്ച് ശതമാനമെങ്കിലും വില വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. നികുതി ഒഴിവാക്കി ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെടുന്നു.




Next Story

RELATED STORIES

Share it