Sub Lead

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്ന് പവന് കൂടിയത് 520 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്ന് പവന് കൂടിയത് 520 രൂപ
X

തിരുവനന്തപുരം: ഏറെക്കാലത്തെ ചാഞ്ചാട്ടത്തിനു ശേഷം സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് പവന് 520 രൂപ വര്‍ധിച്ച് 54,120 രൂപയിലെത്തി. ഗ്രാമിന് 65 രൂപ കൂടി 6,765 രൂപയായി. ഇന്നലെ ഗ്രാമിന് 6,700 രൂപയും പവന് 53,600 രൂപയുമായിരുന്നു. രണ്ട് ദിവസമായി വിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. ഡോളറിനെതിരേ രൂപ വന്‍ തിരിച്ചടി നേരിടുന്നതിനാല്‍ സ്വര്‍ണ വില വീണ്ടും ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നതിനാല്‍ പണപ്പെരുപ്പ ആശങ്ക വര്‍ധിക്കുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

Next Story

RELATED STORIES

Share it