Sub Lead

അമിത വൈദ്യുതി ബില്‍: ഹൈക്കോടതി വിശദീകരണം തേടി

പലയിടത്തും വീടുകളില്‍ പതിന്‍മടങ്ങ് വര്‍ധനവാണുണ്ടായത്. ലോക്ക് ഡൗണ്‍ കാരണം പ്രവര്‍ത്തിക്കാനാവാതിരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വരെ അമിതമായ ബില്ല് നല്‍കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അമിത വൈദ്യുതി ബില്‍: ഹൈക്കോടതി വിശദീകരണം തേടി
X

കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ബില്ലിലുണ്ടായ വന്‍ വര്‍ധനവില്‍ ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടി. ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ഹരജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിങ് രീതിയില്‍ അപാകതയുണ്ടെന്ന് വ്യാപക ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, കെഎസ്ഇബി ഇക്കാര്യം നിഷേധിക്കുകയാണ്. ഇതിനിടെ, സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ശരാശരി ബില്ല് തയ്യാറാക്കിയതിവെ അശാസ്ത്രീയും ബില്‍ തയ്യാറാക്കാന്‍ വൈകിയതുമാണ് തുക കൂടാന്‍ കാരണമാതെന്നാണ് ആരോപണം. പലയിടത്തും വീടുകളില്‍ പതിന്‍മടങ്ങ് വര്‍ധനവാണുണ്ടായത്. ലോക്ക് ഡൗണ്‍ കാരണം പ്രവര്‍ത്തിക്കാനാവാതിരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വരെ അമിതമായ ബില്ല് നല്‍കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ലോക്ക്ഡൗണ്‍ കാരണം വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മീറ്റര്‍ റീഡിങ് നടത്താന്‍ കഴിയാത്തതിനാലാണ് കെഎസ്ഇബി ശരാശരി ബില്ലിങ് രീതി നടപ്പാക്കിയത്. ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിങ് നടത്താനാവാത്തതിനാല്‍ നാലു മാസത്തെ റീഡിങ് ഒന്നിച്ചെടുത്ത് അതിന്റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടിയെന്നാണ് കെഎസ്ഇബി പറയുന്നത്. ലോക്ക്ഡൗണ്‍ നീണ്ടതോടെ വൈദ്യുതോപയോഗം വന്‍തോതില്‍ ഉയര്‍ന്നതാണ് ബില്ല് കൂടാന്‍ കാരണമെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാല്‍, ഇതുവരെയില്ലാത്ത വര്‍ധനവ് കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായതോടെ വന്‍ പ്രതിഷേധമുയരുകയാണ്. എന്നാല്‍, ശരാശരി ബില്‍ തയ്യാറാക്കിയപ്പോള്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന്റെ ഭാരം കൂടി ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ബില്ലിലും പ്രതിഫലിക്കുകയായിരുന്നു. മാത്രമല്ല, ദൈ്വമാസ ബില്ലിംഗില്‍ 60 ദിവസം കൂടുമ്പോള്‍ ബില്‍ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂനിറ്റ് വരെ സബ്‌സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്‌സിഡി നഷ്ടമായതും ബില്‍ തുക കൂടാന്‍ കാരണമായി. പ്രതിഷേധം വ്യാപകമാവുമ്പോഴും തങ്ങളുടെ വാദത്തില്‍ കെഎസ്ഇബി ഉറച്ചുനില്‍ക്കുകയാണ്.




Next Story

RELATED STORIES

Share it