Sub Lead

കമല ഹാരിസിനെ ദുര്‍ഗയായി ചിത്രീകരിച്ച് ട്വീറ്റ്; അനന്തരവള്‍ക്കെതിരേ ഹൈന്ദവ സംഘടനകള്‍

കമല ഹാരിസിനെ ദുര്‍ഗയായി ചിത്രീകരിച്ച് കൊണ്ടുളള ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതിന് പിന്നാലെയാണ് മീന ഹാരിസിന് എതിരെ അമേരിക്കയിലെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കമല ഹാരിസിനെ ദുര്‍ഗയായി ചിത്രീകരിച്ച് ട്വീറ്റ്; അനന്തരവള്‍ക്കെതിരേ ഹൈന്ദവ സംഘടനകള്‍
X

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന്റെ അനന്തിരവള്‍ മീന ഹാരിസിനെതിരേ ഹൈന്ദവ സംഘടനകള്‍ രംഗത്ത്. കമല ഹാരിസിനെ ദുര്‍ഗയായി ചിത്രീകരിച്ച് കൊണ്ടുളള ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതിന് പിന്നാലെയാണ് മീന ഹാരിസിന് എതിരെ അമേരിക്കയിലെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കമല ഹാരിസിനെ ദുര്‍ഗാ ദേവിയായി ചിത്രീകരിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത മീന ഹാരിസ് മാപ്പ് പറയണം എന്നാണ് രാജ്യത്തെ ഹൈന്ദവ സംഘടനകളുടെ ആവശ്യം. ദുര്‍ഗാ മാതാവിനെ കമല ഹാരിസായി ചിത്രീകരിക്കുന്ന ട്വീറ്റിലൂടെ ആഗോള ഹൈന്ദവ സമൂഹത്തെ ആണ് മുറിവേല്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ നേതാവായ സുഹാഗ് എ ശുക്ല ട്വീറ്റ് ചെയ്തത്.

കമല ഹാരിസിന്റെ വിവാദ ചിത്രം മീന ഹാരിസ് തയ്യാറാക്കിയത് അല്ലെന്ന് ഹിന്ദു അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി നേതാവ് റിഷി ഭട്ടഡ വ്യക്തമാക്കി. ഈ ചിത്രം തയ്യാറാക്കിയത് തങ്ങളല്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കമല ഹാരിസിനെ ദുര്‍ഗയായി ചിത്രീകരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത പശ്ചാത്തലത്തില്‍ മീന ഹാരിസ് മാപ്പ് പറയണം എന്ന് റിഷി ഭട്ടഡയും ആവശ്യപ്പെട്ടു. വിവാദമായതോടെ മീന ഹാരിസ് ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ്. മഹിഷാസുര മര്‍ദ്ദനം സൂചിപ്പിക്കുന്ന ചിത്രത്തില്‍ ദുര്‍ഗാരൂപത്തിലുളള കമല ഹാരിസ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോ ബൈഡനെ ദുര്‍ഗയുടെ വാഹനമായ സിംഹമായും ചിത്രീകരിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it