Sub Lead

യുപിയില്‍ 'നിരപരാധിയാണെന്ന് തെളിയുന്നത് വരെ മുസ്‌ലിംകള്‍ കുറ്റക്കാര്‍'

യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മുസ്‌ലിംകള്‍ക്ക് ഈ പരിരക്ഷയൊന്നുമില്ലെന്നാണ് അവിടുന്ന് ദിനംപ്രതി പുറത്തുവരുന്ന മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന ഓരോ റിപോര്‍ട്ടുകളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

യുപിയില്‍ നിരപരാധിയാണെന്ന് തെളിയുന്നത്  വരെ മുസ്‌ലിംകള്‍ കുറ്റക്കാര്‍
X

ലഖ്‌നൗ: കുറ്റക്കാരനാണെന്ന് തെളിയുംവരെ രാജ്യത്തെ നീതിന്യായ സംവിധാനങ്ങളും പോലിസും പ്രതികളെ കുറ്റക്കാരായി കാണാറില്ലെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മുസ്‌ലിംകള്‍ക്ക് ഈ പരിരക്ഷയൊന്നുമില്ലെന്നാണ് അവിടുന്ന് ദിനംപ്രതി പുറത്തുവരുന്ന മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന ഓരോ റിപോര്‍ട്ടുകളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. മുസ്‌ലിം പേരുകാരാണെങ്കില്‍ നിരപരാധിയാണെന്ന് തെളിയുന്നതുവരെ കുറ്റക്കാരെന്ന നിലപാടിലാണ് അവിടുത്തെ ഭരണകൂടവും അതിന് താളംതുള്ളുന്ന പോലിസും അവിടുത്തെ നീതിന്യായ സംവിധാനങ്ങളും.

ദേശീയ സുരക്ഷാ നിയമം ചുമത്തി യുപി പോലിസ് തടവറയില്‍ തള്ളിയ നിരപരാധികളും നിര്‍ഭാഗ്യവാന്‍മാരുമായ ആറു മുസ്‌ലിം ചെറുപ്പക്കാര്‍ ഹൈക്കോടതിയുടെ കനിവില്‍ ദിവസങ്ങള്‍ക്കുമുമ്പാണ്

പുറത്തിറങ്ങിയത്. നിരപരാധികളായ ആറു പേര്‍ക്ക് ജാമ്യം ലഭിച്ചതിനെക്കുറിച്ചും അവര്‍ക്കെതിരേ യോഗി പോലിസ് ചുമത്തിയിരുന്ന ദേശീയ സുരക്ഷാ നിയമം ഹൈക്കോടതി റദ്ദാക്കിയതിനെക്കുറിച്ചും മുഖ്യധാര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയോ അറിയപ്പെടുന്ന എഴുത്തുകാര്‍ ലേഖനം ചമയ്ക്കുകയോ

ചെയ്തില്ലെന്നതാണ് അതിലേറെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. നവംബര്‍ 28നാണ് എന്‍എസ്എ റദ്ദാക്കി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. യുപിയിലെ മുസ്‌ലിംകള്‍ക്കെതിരേയുള്ള ബിജെപി മുഖ്യമന്ത്രി അജയ് സിംഗ് ബിഷ്ത് സര്‍ക്കാരിന്റെ ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് എന്‍എസ്എ. കുടുംബത്തെ ഒന്നടങ്കം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൊട്ടതിനും പിടിച്ചതിനും എന്‍എസ്എ, യുഎപിഎ പോലുള്ള കാടന്‍ നിയമങ്ങളാണ് മുസ്‌ലിംകള്‍ക്കെതിരേ പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്.

മൂന്നു പതിറ്റാണ്ടുകള്‍ക്കിടെ ഇന്ത്യയിലുടനീളം ആയിരക്കണക്കിന് മുസ്‌ലിംകളെയാണ് ഇത്തരം ക്രൂരമായ നിയമങ്ങള്‍ ചുമത്തി ഭരണകൂടം തടവറകളില്‍ തള്ളിയിരിക്കുന്നത്. ചോദ്യംചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ ഈ പ്രതിഭാസം തടസ്സമില്ലാതെ ഇപ്പോഴും തുടരുകയാണ്.

പോട്ട/ യുഎപിഎ/എന്‍എസ്എ/ഗുണ്ടാ നിയമം തുടങ്ങിയ കിരാത നിയമങ്ങളാല്‍ വര്‍ഷങ്ങളോളം ജയിലുകളില്‍ കഴിയുകയും നിരപരാധികളായി 'പിന്നീട് പുറത്തുവരികയും' ചെയ്ത നൂറുകണക്കിന് മുസ്‌ലിംകളുണ്ട്. ഏതെങ്കിലും കേസില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും ഉണ്ടായിട്ടില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നോ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡസന്‍ കണക്കിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളില്‍ നിന്നോ സ്വമേധയാ ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

എല്ലാത്തിനുമുപരി, ഇത് നിസ്സഹായരായ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഏക യാഥാര്‍ത്ഥ്യമായി ഇതു മാറിക്കഴിഞ്ഞിരിക്കുകയാണ്. നിലവില്‍ ജുഡീഷ്യറി മാത്രമാണ് മുസ്‌ലിംകള്‍ക്ക് അവശേഷിക്കുന്ന ഏക ആശ്രയം. പക്ഷേ, വളരെ ചെലവേറിയ ജുഡീഷ്യല്‍ പ്രക്രിയ അവരെ ഈ അനീതിക്ക് കീഴ്‌പ്പെടാന്‍ അവരെ വീണ്ടും വീണ്ടും നിര്‍ബന്ധിച്ച് കൊണ്ടിരിക്കുകയാണ്.

മുസ്‌ലിം യുവാക്കള്‍ പുറത്തുവരാതിരിക്കാന്‍ വര്‍ഷങ്ങളോളം ചാര്‍ജ് ഷീറ്റുകള്‍ വൈകിപ്പിച്ച് പോലിസും അവരുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാറുണ്ട്.

എന്നിരുന്നാലും, ഏറ്റവും പുതിയ കേസില്‍ ബിഷ്ത് സര്‍ക്കാരിന് തിരിച്ചടി നല്‍കി കൊണ്ടാണ് യുപിയിലെ മൗവില്‍ നിന്നുള്ള ആറ് മുസ്‌ലിംകള്‍ക്കെതിരെ ചുമത്തിയ എന്‍എസ്എ റദ്ദാക്കി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിവാദപരവും ജനവിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ പൗരത്വ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അമീര്‍ ഷബീര്‍, ഷഹ്രിയാര്‍, അബ്ദുള്‍ വഹാബ്, ആസിഫ് ചന്ദന്‍, അനസ്, ഫൈസാന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത്.

ഇന്ത്യാ ടുഡേ കഴിഞ്ഞ സെപ്റ്റംബറില്‍ 2020 റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് 'മൂന്ന് വര്‍ഷത്തിനുള്ളില്‍, 3000 യുഎപിഎ കേസുകളാണ് സുരക്ഷാ ഏജന്‍സികള്‍ രാജ്യവ്യാപകമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 180 ദിവസത്തിനുള്ളില്‍ 821 കുറ്റപത്രങ്ങള്‍ മാത്രമാണ് സമര്‍പ്പിച്ചത്. ഇത് കഷ്ടിച്ച് 27% മാത്രമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎപിഎ പ്രകാരം അറസ്റ്റിലായ 7840 പേരില്‍ 155 കേസുകളില്‍ മാത്രമാണ് പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായതെന്ന് 2021 ജൂണ്‍ 18ന് ജനസത്തയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ഇത് ഏകദേശം 2% ആണ്.

'തീവ്രവാദ' കേസുകളിലാണ് പൊതുവെ യുഎപിഎ പോലുള്ള കിരാത നിയമം ചുമത്താറുള്ളതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ യുപി മുഖ്യമന്ത്രി അജയ് സിംഗ് ബിഷ്ടിനെയോ വിമര്‍ശിച്ചവരെപ്പോലും 'രാജ്യദ്രോഹ നിയമങ്ങള്‍' അല്ലെങ്കില്‍ അതു പോലുള്ള ഭീകര നിയമങ്ങള്‍ ചുമത്തി ജയിലുകളിലേക്ക് തള്ളിയിടുന്ന നൂറുകണക്കിന് കേസുകളുണ്ട്. ഡിസംബറില്‍ രാജ്യത്ത് നടന്ന ജനവിരുദ്ധ പൗരത്വ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോ അടങ്ങിയ പോസ്റ്റര്‍ ലഖ്‌നൗ നഗരത്തില്‍ പതിച്ചതിനു പോലും ബിഷ്ത് സര്‍ക്കാര്‍ ഭീകര നിയമങ്ങള്‍ ചുമത്തിയാണ് നേരിട്ടത്.

കേരളത്തില്‍നിന്നുള്ള പത്ര പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ റഊഫ് ഷരീഫ് തുടങ്ങി നിരവധി നിരപരാധികളാണ് തങ്ങളുടെ മോചനവും കാത്ത് യുപി ജയിലില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it