Sub Lead

ഇന്ത്യന്‍ മുസ്‌ലിംകള്‍ ആരെയും ഭയപ്പെടുന്നില്ല, രാജ്യത്തെ അന്തരീക്ഷം വഷളാകാനും ആഗ്രഹിക്കുന്നില്ല: മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവീദ് ഹമീദ്

രാജ്യത്തെ സാമൂഹികവും രാഷ്ട്രീയവുമായ അന്തരീക്ഷം കൂടുതല്‍ വഷളാകുന്നത് തടയാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ എല്ലാം സഹിക്കുകയാണെന്നും ഇന്ത്യയിലെ ഒരു ഡസനിലധികം പ്രമുഖ മുസ്‌ലിം സംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോം ആയ മജ്‌ലിസെ മുശാവറയുടെ പ്രസിഡന്റ് വ്യക്തമാക്കി.

ഇന്ത്യന്‍ മുസ്‌ലിംകള്‍ ആരെയും ഭയപ്പെടുന്നില്ല, രാജ്യത്തെ അന്തരീക്ഷം വഷളാകാനും ആഗ്രഹിക്കുന്നില്ല: മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവീദ് ഹമീദ്
X

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകള്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ (എഐഎംഎം) പ്രസിഡന്റ് നവീദ് ഹമീദ്. ഭയവും മുസ്‌ലിംകളും രണ്ട് വിപരീതഫലങ്ങളാണ്. രാജ്യത്തെ സാമൂഹികവും രാഷ്ട്രീയവുമായ അന്തരീക്ഷം കൂടുതല്‍ വഷളാകുന്നത് തടയാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ എല്ലാം സഹിക്കുകയാണെന്നും ഇന്ത്യയിലെ ഒരു ഡസനിലധികം പ്രമുഖ മുസ്‌ലിം സംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോം ആയ മജ്‌ലിസെ മുശാവറയുടെ പ്രസിഡന്റ് വ്യക്തമാക്കി.

മുസ്‌ലിം മിററുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുസ്‌ലിംകളെ ഭീഷണിപ്പെടുത്താമെന്നും ഭയപ്പെടുത്താമെന്നും കരുതുന്നവര്‍ സ്വയം വഞ്ചിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ടകൊലകളിലൂടെ മുസ് ലിംകള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു, രക്ഷിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെട്ടു എന്നിട്ട് അവര്‍ ആരെങ്കിലും ഭയപ്പെട്ടോ? ഇല്ല, അവര്‍ അങ്ങനെ ഭയപ്പെടുന്നവര്‍ അല്ല. ഭയത്തിനും മുസ്‌ലിംകള്‍ക്കും ഒരുമിച്ച് പോകാന്‍ കഴിയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് നടന്ന സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ഭരണകക്ഷിയായ ബിജെപിയുടെ 'നീചമായ അജണ്ട'യെക്കുറിച്ച് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും അതിനെ നേരിടാന്‍ അവര്‍ തയ്യാറാണെന്നും ഹമീദ് പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ആളുകള്‍ രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കാകുലരാണ്.

വോട്ടുകള്‍ക്കായി വലതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന 'ഹീനവും വിഷം പ്രസരിപ്പിക്കുന്നതുമായ പ്രചാരണം സജീവമാണ്. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടെ സര്‍ക്കാറിന്റെ കഴിവില്ലായ്മ മറയ്ക്കുന്നതിനാണ് ഈ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മജ്‌ലിസ് പ്രസിഡന്റ് ആരോപരിച്ചു. വോട്ടര്‍മാര്‍ വിഢികളല്ല, ഉത്തര്‍പ്രദേശിലെ പൗരന്മാര്‍ ഉത്തരവാദിത്തത്തോടെ വോട്ടുചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it