- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
5 ജി സേവനങ്ങള്‍ വിമാന ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുമോ? ആശങ്ക
കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനെ വിനാശകരമായ വ്യോമയാന പ്രതിസന്ധിയെന്നാണ് പ്രധാന പാസഞ്ചര്‍, കാര്‍ഗോ എയര്‍ലൈനുകളുടെ മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യുഎസില്‍ പുതിയ 5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനെതിരേ ആശങ്ക ഉയര്‍ത്തി മുന്നോട്ട് വന്നിരിക്കുകയാണ് പ്രധാനപ്പെട്ട എയര്‍ലൈനുകളുടെ മേധാവികള്‍. അമേരിക്കന്‍ മൊബൈല്‍ സേവന ദാതാക്കളായ വെരിസോണും എ ടി ആന്റ് ടിയും 5ജി സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനെ വിനാശകരമായ വ്യോമയാന പ്രതിസന്ധിയെന്നാണ് പ്രധാന പാസഞ്ചര്‍, കാര്‍ഗോ എയര്‍ലൈനുകളുടെ മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ബുധനാഴ്ച ആരംഭിക്കുന്ന പുതിയ സിബാന്‍ഡ് 5ജി സേവനങ്ങള്‍ കുറേയധികം വിമാനങ്ങളെ ഉപയോഗശൂന്യമാക്കുമെന്നും വിമാനങ്ങളില്‍ തകരാറുകള്‍ സംഭവിക്കുമെന്നും പതിനായിരത്തോളം വരുന്ന അമേരിക്കന്‍ പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാക്കുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്.
പ്രധാന ഹബ്ബുകള്‍ സഞ്ചാര അനുമതി നല്‍കിയില്ലെങ്കില്‍ യാത്രകള്‍, ഷിപ്പിങ് സംവിധാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായ സ്തംഭനത്തിലേക്ക് നീങ്ങാനാണ് സാധ്യത എന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വിമാനങ്ങളിലെ അള്‍ട്ടിമീറ്റര്‍ പോലെയുള്ള ഉപകരങ്ങളെ ഇത് ബാധിക്കുമെന്നും ദൃശ്യപരത കുറഞ്ഞ്, പ്രവര്‍ത്തനങ്ങളെ കാര്യമായി തടസ്സപ്പെടുത്തുമെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ഇതിനോടകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ പ്രതിസന്ധി മൂലം ആയിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കുകയോ തിരിച്ചു വിടുകയോ ചെയ്യേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന യാത്രക്കാര്‍ക്ക് വന്‍ തോതിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇതിനോടകം തന്നെ പല മുന്‍നിര വിമാന കമ്പനികളും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ നാലോളം വിമാനങ്ങള്‍ ഇതിനോടകം തന്നെ ജനുവരി 19ന് നിശ്ചയിച്ചിരുന്ന വിമാന സര്‍വീസുകള്‍ നടത്തില്ലെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച അമേരിക്കയില്‍ എത്തേണ്ട ചില അന്താരാഷ്ട്ര വിമാനങ്ങളും ഇതിനോടകം റദ്ദാക്കാന്‍ ഉള്ള സാധ്യതകളുണ്ട്.
വിമാനക്കമ്പനികളുടെ വാദങ്ങളെ എതിര്‍ത്ത് ടെലികോം കമ്പനികള്‍
എന്നാല്‍, വിമാനങ്ങളുടെ പറക്കലിനെ ബാധിക്കുമെന്ന് വാദങ്ങളെ തള്ളി ടെലികോം കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. വിമാനങ്ങളെ ബാധിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ടെന്നും വിമാനത്താവളങ്ങളുടെ സമീപം സ്ഥാപിക്കുന്ന 5 ജി ട്രാന്‍സ്മിറ്ററുകളുടെ ശേഷി കുറയ്ക്കുമെന്നുമാണ് ടെലികോം കമ്പനികള്‍ പറയുന്നത്. തങ്ങളുടെ ഉപകരണങ്ങള്‍ എയര്‍ക്രാഫ്റ്റ് ഇലക്ട്രോണിക്‌സില്‍ ഇടപെടില്ലെന്നും മറ്റ് പല രാജ്യങ്ങളിലും ഈ സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ടെന്നുമാണ് മൊബൈല്‍ സേവന ദാതാക്കള്‍ അവകാശപ്പെടുന്നത്.
സിബാന്‍ഡ്, എയര്‍ക്രാഫ്റ്റ് ആള്‍ട്ടിമീറ്ററുകള്‍ എന്നിവ റേഡിയോ സ്‌പെക്ട്രത്തില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ അകലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ടെലികോം കമ്പനികള്‍ പറയുന്നു. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനും ഈ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്. വ്യോമയാന വ്യവസായത്തിന് സിബാന്‍ഡ് സാങ്കേതികവിദ്യയെക്കുറിച്ച് വര്‍ഷങ്ങളായി അറിയാമായിരുന്നിട്ടും അതിന് വേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്താന്‍ തയ്യാറായില്ലെന്നും അവര്‍ പറയുന്നു.
5 ജി ആന്റിനകള്‍ വിമാനത്താവളങ്ങളെയും വിമാനങ്ങളെയും പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചില വിദഗ്ദരും പറയുന്നത്. സി ബാന്‍ഡില്‍ 5ജി ഉപയോഗിക്കാമെന്ന് ലോകത്തെ 40 രാജ്യങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. വിമാനങ്ങളിലെ റഡാര്‍ ആള്‍ട്ടിമീറ്ററിന്റെ ഫ്രീക്വന്‍സിക്ക് തുല്യമായ ബാന്‍ഡാണ് ജപ്പാന്‍ ഉപയോഗിക്കുന്നത്. അവിടെ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ടെലികോം മേഖലയിലെ വിദഗ്ദനായ ഹാരോള്‍ഡ് ഫെല്‍ഡിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
5ജി സേവനങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് എങ്ങിനെ?
2021ന്റെ തുടക്കത്തില്‍ 3.73.98 ശ്രേണിയിലുള്ള സി ബാന്‍ഡ് എന്നറിയപ്പെടുന്ന സ്‌പെക്ട്രത്തിലെ 3.73.98 ജിഗാഹെര്‍ട്‌സ് ശ്രേണിയിലുള്ള മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് 2021ന്റെ തുടക്കത്തില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏകദേശം 80 ബില്യണ്‍ ഡോളറിന് മിഡ്‌റേഞ്ച് 5ഏ ബാന്‍ഡ്‌വിഡ്ത്ത് ലേലം ചെയ്തു.
2021ന്റെ തുടക്കത്തില്‍ സി ബാന്‍ഡ് എന്നറിയപ്പെടുന്ന 3.73.98 ജിഗാഹെര്‍ട്‌സ് ശ്രേണിയില്‍ വരുന്ന മിഡ് റേഞ്ച് 5ജി സ്‌പെക്ട്രം ഏകദേശം 80 ബില്യണ്‍ ഡോളറിന് അമേരിക്ക മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് ലേലം ചെയ്തു. ഒരു വിമാനം ഭൂമിയില്‍ നിന്ന് എത്ര ദൂരം സഞ്ചരിക്കുന്നുവെന്ന് അളക്കുന്ന ആള്‍ട്ടിമീറ്റര്‍ പോലുള്ള ഉപകരണങ്ങളില്‍ പുതിയ 5ഏ സാങ്കേതികവിദ്യ തകരാറുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ടെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) മുന്നറിയിപ്പ് നല്‍കി. ആള്‍ട്ടിമീറ്ററുകള്‍ 4.24.4 ജിഗാഹെര്‍ട്‌സ് പരിധിയിലാണ് പ്രവര്‍ത്തിക്കുന്നത്. ലേലം ചെയ്ത 5ജി ബാന്‍ഡുകളുടെ ഫ്രീക്വന്‍സികള്‍ ഈ ശ്രേണിയോട് വളരെ അടുത്താണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
വിമാനം സഞ്ചരിക്കുന്ന ഉയരം അളക്കുന്നതിനുപരി, ഓട്ടോമേറ്റഡ് ലാന്‍ഡിങ് സുഗമമാക്കുന്നതിനും വിന്‍ഡ് ഷിയര്‍ എന്നറിയപ്പെടുന്ന അപകടകരമായ പ്രവാഹങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനും ആള്‍ട്ടിമീറ്റര്‍ റീഡറുകള്‍ സഹായിക്കുന്നു. യുണൈറ്റഡ് എയര്‍ലൈന്‍സ് മേധാവി സ്‌കോട്ട് കിര്‍ബി കഴിഞ്ഞ മാസം എഫ്എഎയുടെ 5ജി നിര്‍ദ്ദേശങ്ങള്‍ യുഎസിലെ ഏറ്റവും വലിയ 40 വിമാനത്താവളങ്ങളില്‍ റേഡിയോ ആള്‍ട്ടിമീറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മോശം കാലാവസ്ഥയോ മേഘങ്ങളോ കനത്ത മഞ്ഞോ ഉണ്ടാകുമ്പോള്‍ യുഎസിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് ദൃശ്യപരമായ സഹായങ്ങള്‍ മാത്രമേ നല്‍കാനാകൂ എന്നും കിര്‍ബി പറഞ്ഞു.
ഉയര്‍ന്ന ഫ്രീക്വന്‍സി ഉപയോഗിക്കുന്നതിലെ നേട്ടം
സ്‌പെക്ട്രത്തില്‍ ഫ്രീക്വന്‍സി കൂടുന്തോറും സേവനം വേഗത്തിലാകും. അതിനാല്‍ 5ജിയില്‍ നിന്ന് പൂര്‍ണ്ണതോതിലുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന് ടെലികോം ദാതാക്കള്‍ ഉയര്‍ന്ന ഫ്രീക്വന്‍സികളില്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നു. ലേലംചെയ്ത ചില സി ബാന്‍ഡ് സ്‌പെക്ട്രം നേരത്തെ സാറ്റലൈറ്റ് റേഡിയോയ്ക്കായി ഉപയോഗിച്ചിരുന്നു. 40 ഓളം രാജ്യങ്ങളില്‍ എടി & ടിയും വെറിസോണും ഇതിനോടകം തന്നെ 5ജി സി ബാന്‍ഡ് വിന്യസിച്ചിട്ടുണ്ട്. ഇത് യാതൊരു വ്യോമയാന പ്രശ്‌നങ്ങളും ഇതുവരെ ഉണ്ടാക്കിയിട്ടില്ല എന്നാണ് അവരുടെ വാദം.
വിമാനക്കമ്പനികളുടെ എതിര്‍പ്പിന് കാരണം
5 ജി ഇന്റര്‍നെറ്റിന് സിബാന്‍ഡ് ആവൃത്തിയിലുള്ള തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. വിമാനങ്ങള്‍ അവ പറക്കേണ്ട ഉയരമറിയുന്നതും ഇതിനു സമാനമായ ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങളുപയോഗിച്ചാണ് എന്നതാണ് വിമാനകമ്പനികളുടെ എതിര്‍പ്പിന് കാരണം. ഒരേ ആവൃത്തിയിലുള്ള തരംഗങ്ങള്‍ വിമാനങ്ങളുടെ ഉപകരണങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്നും ഇത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമാണ് വിമാനകമ്പനികള്‍ പറയുന്നത്.
ദൃശ്യപരത കുറഞ്ഞ പ്രവര്‍ത്തനങ്ങളെ ഇത് ദോഷകരമായി ബാധിക്കും. അതേസമയം വ്യോമയാന സുരക്ഷാ പ്രതിസന്ധി പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ 5 ജി കമ്പനികള്‍ നിര്‍ദേശിച്ചിരുന്നു. 2021 ഡിസംബര്‍ അഞ്ചിന് 5ജി സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നായിരുന്നു മൊബൈല്‍ കമ്പനികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT