Sub Lead

തടവിലെ സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പകരം ഗസയുടെ പുനര്‍നിര്‍മാണം വാഗ്ദാനം ചെയ്ത് ഇസ്രായേല്‍

ഹമാസ് ബന്ദിയാക്കിയ രണ്ടു സൈനികരെ കൈമാറുകയും മറ്റു രണ്ടുപേരുടെ ഭൗതീകാവശിഷ്ടം വിട്ടുനല്‍കുകയും ചെയ്താല്‍ മാത്രമേ ഗസയുടെ പുനര്‍നിര്‍മാണത്തിന് അനുമതി നല്‍കുവെന്നായിരുന്നു നേരത്തേ ഇസ്രായേല്‍ മുന്നോട്ട് വെച്ച ഉപാധി.

തടവിലെ സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പകരം ഗസയുടെ പുനര്‍നിര്‍മാണം വാഗ്ദാനം ചെയ്ത് ഇസ്രായേല്‍
X

തെല്‍ അവീവ്: ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ തടവിലുള്ള ഇസ്രായേല്‍ സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പകരമായി യുദ്ധം തകര്‍ത്തെറിഞ്ഞ ഗസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിന് അനുമതി നല്‍കുമെന്ന വാഗ്ദാനവുമായി ഇസ്രായേല്‍. ഇസ്രായേല്‍ റേഡിയോ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഹമാസ് ബന്ദിയാക്കിയ രണ്ടു സൈനികരെ കൈമാറുകയും മറ്റു രണ്ടുപേരുടെ ഭൗതീകാവശിഷ്ടം വിട്ടുനല്‍കുകയും ചെയ്താല്‍ മാത്രമേ ഗസയുടെ പുനര്‍നിര്‍മാണത്തിന് അനുമതി നല്‍കുവെന്നായിരുന്നു നേരത്തേ ഇസ്രായേല്‍ മുന്നോട്ട് വെച്ച ഉപാധി. ഇതില്‍നിന്നുള്ള പിന്‍വലിയലാണ് പുതിയ വാഗ്ദാനമെന്ന് ഇസ്രായേല്‍ റേഡിയോ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച കെയ്‌റോയിലെ ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഇസ്രായേല്‍ പ്രതിനിധി കൂടിക്കാഴ്ച നടത്തിയിരുന്നു. തെല്‍ അവീവും ഫലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുകയെന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. അതിനിടെ, ഗസയിലെ നിര്‍ദ്ദനരായ ഫലസ്തീന്‍ കുടുംബങ്ങള്‍ക്കുള്ള ഖത്തറിന്റെ സഹായം യുഎന്‍ വഴി നല്‍കാമെന്ന നിര്‍ദ്ദേശങ്ങള്‍ ഗസ മുനമ്പിലെ ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ തള്ളി.

ഗസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഖത്തര്‍ 500 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഉപരോധത്തിലുള്ള ഗസയിലേക്ക് തുക കൈമാറുന്നതില്‍ തടസ്സം നേരിടുകയാണ്.

രണ്ട് ഇസ്രായേലി യുദ്ധത്തടവുകാരുടെ തിരിച്ചുവരവിലും മറ്റ് രണ്ട് പേരുടെ അവശിഷ്ടങ്ങള്‍ കൈമാറുന്നതിലും പുരോഗതി കൈവരിക്കാത്ത പക്ഷം ഗസ പുനര്‍നിര്‍മ്മാണ പ്രക്രിയ തടയുമെന്ന് ഇസ്രായേല്‍ ഭീഷണിപ്പെടുത്തിയെന്ന് മാധ്യമ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വെടിനിര്‍ത്തല്‍ ശക്തമാക്കാനുള്ള പരോക്ഷ ചര്‍ച്ചകള്‍ പുതിയ ഉപാധിയുടെ പശ്ചാത്തലത്തില്‍ പരാജയപ്പെടുമെന്നും മേഖലയില്‍ പുതിയ ഏറ്റുമുട്ടല്‍ ആരംഭിക്കുമെന്നും നിരീക്ഷകര്‍ ഭയപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it