- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി കേരളത്തില്‍ എത്തിച്ചത് 41 കോടി; പിന്നില്‍ ലഹര്‍ സിങ്, ഇയാള്‍ക്ക് ഉന്നത ബിജെപി നേതാക്കളുമായി ബന്ധം
ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പണമെത്തിച്ചത് എന്നാണ് ധര്‍മരാജന്‍ പൊലീസിനോട് പറഞ്ഞത്.
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ പണത്തിന്റെ ഉറവിടമെന്ന് കരുതുന്ന ബിജെപി നേതാവിന്റെ പേര് പുറത്ത്. കര്‍ണാടക എംഎല്‍സിയായിരുന്ന ലഹര്‍ സിങ്ങാണ് കടത്തിന് പിന്നിലെന്നാണ് പോലിസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ അനധികൃതമായി പണം കടത്തിയതില്‍ ലഹര്‍ സിങ്ങിന് പങ്കുണ്ടെന്നാണ് പരാമര്‍ശം. ലഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ റിപോര്‍ട്ടിലുണ്ട്. ബിജെപിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം ഇയാള്‍ക്കുണ്ട്.
2021ല്‍ തൃശൂര്‍ കൊടകരയില്‍ കാറില്‍ നിന്ന് പണം കവര്‍ന്നതോടെയാണ് കുഴല്‍പ്പണവിവാദം തുടങ്ങുന്നത്. 25 ലക്ഷം കവര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് ആ വാഹനം ഓടിച്ചിരുന്ന ഷംജീര്‍ എന്നയാള്‍ പോലിസിനോട് പറഞ്ഞിരുന്നത്. കോഴിക്കോടുനിന്ന് സുനില്‍ നായിക് എന്ന വ്യക്തി ധര്‍മരാജന്‍ എന്നയാള്‍ക്ക് നല്‍കാന്‍ എറണാകുളത്തേക്ക് കൊടുത്തയച്ച പണം ആണിത് എന്നും പറഞ്ഞിരുന്നു.
വാഹനം പോലീസ് പരിശോധിച്ചപ്പോള്‍ കൂടുതല്‍ അറകള്‍ കണ്ടെത്തി. സംഭവം കവര്‍ച്ചാക്കേസ് ആയാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, പണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പിന്നീട് പോലീസിന് വ്യക്തമായി. കവര്‍ച്ച ചെയ്യപ്പെട്ടതില്‍ കൂടുതല്‍ പണം വാഹനത്തില്‍ ഉണ്ടായിരുന്നു എന്നും മനസ്സിലായി.
തുടര്‍ന്ന് പരാതിക്കാരന്‍ കൂടിയായ ധര്‍മരാജനെ ചോദ്യം ചെയ്തപ്പോള്‍ വാഹനത്തില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നു എന്ന് അദ്ദേഹം മൊഴി നല്‍കി. ബിസിനസ് ആവശ്യത്തിനുള്ള പണം എന്നായിരുന്നു ധര്‍മരാജന്റെ മൊഴി. എന്നാല്‍, ഇത് ആദ്യത്തെ കവര്‍ച്ചയല്ലെന്നും മുന്‍പ് ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന പണവും കൊള്ളയടിക്കപ്പെട്ടതായി ധര്‍മരാജന്‍ മൊഴി നല്‍കി. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് കൊണ്ടുവന്നതാണെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയതായും പോലിസ് ഇഡിയെ അറിയിച്ചു.
പോലീസിലെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വി കെ രാജു 2021 ആഗസ്റ്റ് എട്ടിനാണ് ഇഡിയുടെ കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്തയച്ചത്. എന്നിട്ടും ഇഡി ഇതുവരെയും മറുപടി നല്‍കിയില്ല. ഈ കത്തിനൊപ്പമുള്ള റിപോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
25 ലക്ഷം കൊള്ളയടിക്കപ്പെട്ടു എന്ന് പരാതിയില്‍ സംസ്ഥാന പോലീസ് ആരംഭിച്ച അന്വേഷണത്തില്‍ കാറില്‍ ഏകദേശം മൂന്നരക്കോടി രൂപയുണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു കോടി രൂപ പോലീസ് വീണ്ടെടുത്തു. രണ്ടുകോടി കണ്ടെത്താനുണ്ടെന്നും ഇഡിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. 2021 മാര്‍ച്ചില്‍ സേലത്തിന് സമീപത്തെ കൊങ്ങനാപുരത്ത് നടന്ന കവര്‍ച്ചയില്‍ 4.04 കോടി രൂപ നഷ്ടമായെന്ന് ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കിയെന്നും ഇഡിക്ക് അയച്ച കത്തിലുണ്ട്.
2021ല്‍ 41 കോടി രൂപയാണ് ധര്‍മരാജന്‍ കേരളത്തിലെത്തിച്ചതെന്ന് റിപോര്‍ട്ട് പറയുന്നു. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പണമെത്തിച്ചത് എന്നാണ് ധര്‍മരാജന്‍ പൊലീസിനോട് പറഞ്ഞത്. പണം പലയിടങ്ങളില്‍നിന്ന് പല വ്യക്തികള്‍ക്ക് കൈമാറിയെന്നും ധര്‍മരാജന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവില്‍നിന്നും കര്‍ണാകയിലെ മറ്റു പല ഭാഗങ്ങളില്‍നിന്നും സേലത്തുനിന്നും പണം കൊണ്ടുവന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് ഒന്ന്, മാര്‍ച്ച് അഞ്ച്, മാര്‍ച്ച് എട്ട്, മാര്‍ച്ച് 12 തീയതികളിലായി പല ഘട്ടത്തിലും പണം കൊണ്ടുവന്നിട്ടുണ്ടെന്നും പൊലീസ് റിപോര്‍ട്ടിലുണ്ട്.
RELATED STORIES
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങള്‍ക്കിഷ്ടം ബിരിയാണി തന്നെ; 2024ല്‍...
24 Dec 2024 3:34 AM GMT'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMT