Sub Lead

ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐ; മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും വിലയിരുത്തല്‍

വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും സിപിഐയുടെ വിലയിരുത്തല്‍. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണ് വിമര്‍ശനം.സുപ്രീം കോടതി വിധി നടപ്പാക്കിയതിലൂടെ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി. ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി

ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐ; മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും വിലയിരുത്തല്‍
X
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐ. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും സിപിഐയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണ് വിമര്‍ശനം.മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തിരഞ്ഞടുപ്പ് ഫലത്തെ സ്വാധിനിച്ചു.വനിതാ മതിലിനു തൊട്ടു പിന്നാലെ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയതും തിരഞ്ഞെടുപ്പിനെ സ്വാധിനിച്ചു.സുപ്രീം കോടതി വിധി നടപ്പാക്കിയതിലൂടെ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി. ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി. മോഡി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചെന്നും സിപിഐ റിപോര്‍ട്ടില്‍ പറയുന്നു.തിരഞ്ഞടുപ്പ് തോല്‍വിക്ക് കാരണം ശബരിമലയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. ഇത് ശരിവെക്കുന്ന നിലപാടായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെതും. പ്രധാനകാരണം ശബരിമലയായിരുന്നില്ലെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ തിരിച്ചടി താത്ക്കാലികം മാത്രമാണെന്നും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.സംസ്ഥാനത്ത് മല്‍സരിച്ച ഒരു സ്ഥലത്ത് പോലും ഇത്തവണ സിപിഐക്ക് വിജയിക്കാനായില്ലെന്ന് മാത്രമല്ല, വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ കുറവും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it