Sub Lead

ലുധിയാന സ്‌ഫോടനം സമാധാനം തകര്‍ക്കാനുള്ള ശ്രമം; ബാഹ്യ ഇടപെടല്‍ തള്ളിക്കളയാനാവില്ല- പഞ്ചാബ് ഉപമുഖ്യമന്ത്രി എസ് എസ് രണ്‍ധാവ

കോടതിയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും

ലുധിയാന സ്‌ഫോടനം സമാധാനം തകര്‍ക്കാനുള്ള ശ്രമം; ബാഹ്യ ഇടപെടല്‍ തള്ളിക്കളയാനാവില്ല- പഞ്ചാബ് ഉപമുഖ്യമന്ത്രി എസ് എസ് രണ്‍ധാവ
X

അമൃതസര്‍: ലുധിയാന ജില്ലാ കോടതിയില്‍ നടന്ന സ്‌ഫോടനം സമാധാനം തകര്‍ക്കാനുള്ള ശ്രമമാണെന്നും സംഭവത്തിനു പിന്നിലെ ബാഹ്യ ഇടപെടല്‍ തള്ളിക്കളയാനാവില്ലെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി എസ് എസ് രണ്‍ധാവ പറഞ്ഞു. ലുധിയാന സ്‌ഫോടനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പഞ്ചാബ് ഉപമുഖ്യമന്ത്രി എസ് എസ് രണ്‍ധാവ സംഭവസ്ഥലത്തെത്തി. സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും സ്‌ഫോടനത്തില്‍ ബാഹ്യ ഇടപെടല്‍ തള്ളിക്കളയാനാവില്ലെന്നും രണ്‍ധാവ പറഞ്ഞു. ജില്ലാ കോടതിയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. സ്‌ഫോടനത്തില്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി.

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കോടതി ചേരുന്നതിനിടെയായിരുന്നു സ്‌ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള സ്‌ഫോടനത്തില്‍ ശുചിമുറി പൂര്‍ണ്ണമായി തകര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. സ്‌ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. പോലിസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. എന്‍ഐഎ സംഘവും സ്ഥലത്ത് എത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പറഞ്ഞു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും ലുധിയാന സന്ദര്‍ശിക്കുമെന്നും ചന്നി വ്യക്തമാക്കി. സഫോടനത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it