Sub Lead

നാല് വയസ്സുകാരനെ കടിച്ചെടുത്ത് പുള്ളിപ്പുലി; പിന്നാലെ പാഞ്ഞ് യുവാവ്, അത്ഭുതകരമായൊരു രക്ഷപ്പെടല്‍

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആയുഷ് എന്ന ബാലന് നേരേ പുള്ളിപ്പുലി പാഞ്ഞടുക്കുകയായിരുന്നു. കുട്ടിയെയും കടിച്ചെടുത്ത് 30 അടിയോളം കാട്ടിലേക്ക് വലിച്ചിഴച്ചു. ആയുഷിന്റെ അമ്മാവന്‍ വിനോദ്കുമാര്‍ ഒച്ചയുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.

നാല് വയസ്സുകാരനെ കടിച്ചെടുത്ത് പുള്ളിപ്പുലി; പിന്നാലെ പാഞ്ഞ് യുവാവ്, അത്ഭുതകരമായൊരു രക്ഷപ്പെടല്‍
X

മുംബൈ: മരണത്തെ മുഖാമുഖം കണ്ട നാല് വയസ്സുകാരനെ പുള്ളിപ്പുലിയുടെ വായില്‍നിന്ന് സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. ആരെ വനമേഖലയിലെ മില്‍ക്ക് കോളനിയില്‍ ഈമാസം 26ന് രാത്രി ഏഴുമണിയോടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആയുഷ് എന്ന ബാലന് നേരേ പുള്ളിപ്പുലി പാഞ്ഞടുക്കുകയായിരുന്നു. കുട്ടിയെയും കടിച്ചെടുത്ത് 30 അടിയോളം കാട്ടിലേക്ക് വലിച്ചിഴച്ചു. ആയുഷിന്റെ അമ്മാവന്‍ വിനോദ്കുമാര്‍ ഒച്ചയുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.

യുവാവിന്റെ അവസരോചിതമായ ഇടപെടലാണ് കുട്ടിയുടെ അത്ഭുതകരമായൊരു രക്ഷപ്പെടലിന് വഴിയൊരുക്കിയത്. പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. 'ആയുഷ് പുറത്ത് കളിക്കുമ്പോള്‍ ഞാന്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ആയുഷിന് നേരേ പാഞ്ഞുവന്നു. നിമിഷങ്ങള്‍ക്കകം അവന്റെ തലയില്‍ പിടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടാന്‍ തുടങ്ങി. ഞാന്‍ നിലവിളിച്ച് പുലിയുടെ പിന്നാലെ ഓടി. ാേടുന്നതിനിടെ ആയുഷിന്റെ തലയില്‍നിന്ന് പുലി പിടിവിട്ടു. പുലി പേടിച്ചിരിക്കണം. അത് ആയുഷിനെ ഉപേക്ഷിച്ചു. ഞാന്‍ അവനെയെടുത്ത് കുറ്റിക്കാടിലേക്ക് ചാടി. പുള്ളിപ്പുലി അപ്പോള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു.

എന്നാല്‍, ഭാഗ്യവശാല്‍ അത് ഓടിപ്പോയി'- അമ്മാവന്‍ വിനോദ് കുമാര്‍ പ്രതികരിച്ചു. പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ആയുഷിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചികില്‍സ നല്‍കുകയും ചെയ്തു. ആയുഷിന്റെ കഴുത്തിലും തലയില്‍ എട്ട് തുന്നലുകളുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാലങ്ങളില്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ പ്രദേശവാസികള്‍ ഭയപ്പെടുകയാണ്. കുഗ്രാമത്തിന് സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റുകയും പ്രദേശത്ത് ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു.

പുള്ളിപ്പുലിയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമീപത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്ന് ആയുഷിന്റെ അമ്മ ആരതി യാദവ് പറഞ്ഞു. 'ഞങ്ങള്‍ക്കെല്ലാം ഭയമാണ്. ഞങ്ങള്‍ കുട്ടികളെ വീട്ടില്‍ നിര്‍ത്തുകയാണ്. എന്റെ കുട്ടി സുരക്ഷിതനായതില്‍ ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് ഇവിടെ നിരവധി തവണ പുള്ളിപ്പുലി ആക്രമണം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ നാല് പുള്ളിപ്പുലികളുടെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് വനപാലകരും സംരക്ഷകരും കാട്ടില്‍ മനുഷ്യ-മൃഗ സംഘര്‍ഷമൊഴിവാക്കാന്‍ കാമറകളും കെണികളും സ്ഥാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it