Sub Lead

മാനസ കൊലക്കേസ്: രാഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളെ ഇന്ന് എറണാകുളത്ത് എത്തിക്കും

മാനസ കൊലക്കേസ്: രാഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളെ ഇന്ന് എറണാകുളത്ത് എത്തിക്കും
X

കൊച്ചി: ഡെന്റ്ല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ രാഖിലിന് തോക്ക് നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാര്‍ സ്വദേശികള്‍ ആയ സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കോതമംഗലം പോലിസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന പ്രതികളെ നാളെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രെറ്റിന് മുന്നില്‍ ഹാജരാക്കുക.

ബീഹാര്‍ പോലിസിന്റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്കിനായി രഖില്‍ 35,000 രൂപ നല്‍കിയെന്ന് പ്രതികള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. രാഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാന്‍ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു.

Next Story

RELATED STORIES

Share it