Sub Lead

സൗരഭ് രജ്പുത്തിന്റെ കൊലപാതകത്തിന് ശേഷം ഭാര്യയും കാമുകനും ഹോളി ആഘോഷിക്കുന്ന വീഡിയോ പുറത്ത് (വീഡിയോ)

സൗരഭ് രജ്പുത്തിന്റെ കൊലപാതകത്തിന് ശേഷം ഭാര്യയും കാമുകനും ഹോളി ആഘോഷിക്കുന്ന വീഡിയോ പുറത്ത് (വീഡിയോ)
X

മീററ്റ്: രാജ്യത്തെ ഞെട്ടിച്ച സൗരഭ് രജ്പുത്ത് കൊലക്കേസില്‍ പ്രതികളായ ഭാര്യ മുസ്‌ക്കാന്‍ രസ്‌തോഗിയും കാമുകന്‍ സഹില്‍ ശുക്ലയും കൊലപാതകത്തിന് ശേഷം അവധി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ശേഷം ഹിമാചല്‍ പ്രദേശിലാണ് ഇരുവരും ക്യാംപ് ചെയ്തത്. അവിടെ വച്ച് സാഹില്‍ ശുക്ലയുടെ പിറന്നാളും ഹോളിയും ഇരുവരും ആഘോഷിക്കുന്നുണ്ട്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ലണ്ടനില്‍ നിന്നും മകളുടെ ആറാം ജന്മദിനം ആഘോഷിക്കാന്‍ മീററ്റിലെത്തിയ സൗരഭ് മാര്‍ച്ച് നാലിനാണ് കൊല്ലപ്പെട്ടത്. ഭാര്യ മുസ്‌ക്കാന്‍ രസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി വെട്ടി നുറുക്കി ഒരു ഡ്രമ്മില്‍ ഇട്ട ശേഷം നനഞ്ഞ സിമന്റ് ഇട്ടുനിറയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കുട്ടിയെ ഉപേക്ഷിച്ച് ഹിമാചലിലേക്ക് യാത്രപോയി.



ഇവര്‍ താമസിച്ചിരുന്ന വീട് പുതുക്കിപ്പണിയുമെന്ന് വീട്ടുടമ നേരത്തെ പറഞ്ഞിരുന്നു. മുസ്‌ക്കാന്‍ മടങ്ങിവന്നപ്പോള്‍ വീട്ടുടമ പണിക്ക് ആളെ വിട്ടു. പണിക്കാര്‍ മുറിയിലെ സാധനങ്ങള്‍ നീക്കുമ്പോഴാണ് മുറിയില്‍ ഡ്രം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് തൊഴിലാളികള്‍ ഡ്രം ഉയര്‍ത്താന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. അതില്‍ എന്താണെന്ന് അവര്‍ ചോദിച്ചപ്പോള്‍ വേസ്റ്റ് ആണെന്നായിരുന്നു മുസ്‌ക്കാന്‍ നല്‍കിയ മറുപടി. ഡ്രമ്മിന്റെ മൂടി തുറന്നപ്പോഴാണ് ദുര്‍ഗന്ധം പുറത്തുവന്നതും പോലിസ് എത്തുന്നതും.

പ്രതികളെ ഇപ്പോള്‍ ഹിമാചല്‍പ്രദേശില്‍ കൊണ്ടുപോയി തെളിവ് ശേഖരിക്കുകയാണ്.

2016ലായിരുന്നു സൗരഭും മുസ്‌ക്കാനും പ്രണയത്തിലായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ് മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. വിവാഹവും ജോലി ഉപേക്ഷിക്കാനുള്ള പെട്ടെന്നുള്ള തീരുമാനവും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് വീട്ടില്‍ കലഹത്തിലേക്ക് നയിച്ചു. അതോടെ സൗരഭും മുസ്‌ക്കാനും വാടക വീട്ടിലേക്ക് താമസം മാറി. മുസ്‌ക്കാന്‍ സൗരഭിനെ വിവാഹം കഴിച്ചത് പണത്തിനുവേണ്ടിയാണെന്നും അയാള്‍ അവളെ അന്ധമായി വിശ്വസിച്ചുവെന്നും സൗരഭിന്റെ കുടുംബം ആരോപിച്ചു. മാര്‍ച്ച് നാലിനാണ് മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ സൗരഭ് നാട്ടിലെത്തിയത്. മൂവരും കൂടി പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിന് ശേഷമാണ് സാഹില്‍ ശുക്ലയും മുസ്‌ക്കാനും ചേര്‍ന്ന് കൊല നടത്തിയത്.


Next Story

RELATED STORIES

Share it