- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ വൈറസ്: സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍ -മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചു
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഈ മാര്‍ഗരേഖ അനുസരിച്ച് വ്യക്തികളെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3447 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 3420 പേര്‍ വീടുകളിലും 27പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംശയാസ്പദമായവരുടെ 380 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 344 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഈ മാര്‍ഗരേഖ അനുസരിച്ച് വ്യക്തികളെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പും ഫേസ്ബുക്ക് ഇന്ത്യയും സംയുക്തമായി ശില്‍പശാല സംഘടിപിച്ചു, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, ദേശിയ ആരോഗ്യ ദൗത്യം, ആയുഷ് മിഷന്‍, കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്ന് സ്‌റ്റേറ്റ് കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ മീഡിയ സര്‍വൈലന്‍സ്, ഐ.ഇ.സി/ബി.സി.സി ടീമില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിയഞ്ച് ജീവനക്കാര്‍ക്ക് ഫേസ്ബുക്ക് ഇന്ത്യ പരിശീലനം നല്‍കി. നാളിതുവരെയുള്ള കൊറോണ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഫേസ്ബുക്കിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും അത് വഴി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനും കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ വിവിധ പരിപാടികള്‍ ഫേസ്ബുക്ക് പ്രചാരണത്തിലൂടെ നടപ്പിലാക്കുക വഴി പൊതുജനങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ആര്‍ജ്ജിക്കുവാന്‍ കഴിയുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ ശ്രോതസ് കണ്ടെത്തുവാനും തടയുവാനുമുളള വിവിധ മാര്‍ഗ്ഗങ്ങള്‍ക്ക് ഫേസ്ബുക്ക് ഇന്ത്യയുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചു.
ഫേസ്ബുക്കിലൂടെ കൊറോണ വൈറസുമായോ ആരോഗ്യ വകുപ്പുമായോ ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും പ്രൊഫൈലുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ ഉറപ്പ് നല്‍കി.
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 2949 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കി.
RELATED STORIES
ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMTസ്മിത തിരോധാനക്കേസ്: ഭര്‍ത്താവ് സാബു ആന്റണിയെ സിബിഐ കോടതി വെറുതെവിട്ടു
23 Nov 2024 2:13 PM GMTനിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ ജയിലില്‍ അടച്ചു
23 Nov 2024 2:04 PM GMTമുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMTഇസ്രായേലിലെ ഹാറ്റ്സര്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല (വീഡിയോ)
23 Nov 2024 1:24 PM GMTചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMT