Sub Lead

''രഘുപതി രാഘവ രാജാറാം, നാഥുറാം രാജ്യത്തെ രക്ഷിച്ചു''ഗുജറാത്തിലെ രാമനവമി റാലിയില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ ബാനറും

രഘുപതി രാഘവ രാജാറാം, നാഥുറാം രാജ്യത്തെ രക്ഷിച്ചുഗുജറാത്തിലെ രാമനവമി റാലിയില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ ബാനറും
X

വാപി(ഗുജറാത്ത്): ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ രാമനവമി റാലിയില്‍ അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ബാനര്‍. ഗുജറാത്തിലെ വാപിയില്‍ ഹിന്ദുത്വര്‍ സംഘടിപ്പിച്ച രാമനവമി റാലിയിലാണ് ബാനര്‍ ഒളിച്ചുകടത്തിയത്. ''രഘുപതി രാഘവ രാജാറാം, നാഥുറാം രാജ്യത്തെ രക്ഷിച്ചു''എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. ശ്രീ റാം ശോഭായാത്ര സമിതി എന്ന സംഘടന കുപ്പള്ളി റോഡില്‍ നടത്തിയ റാലിയിലാണ് ഈ ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സംഭവം അറിഞ്ഞ് പരാതികള്‍ വന്നതോടെ പോലിസ് എത്തി ബാനറുകള്‍ നീക്കം ചെയ്തു. ഗോഡ്‌സെയുടെ ബാനറുകള്‍ സ്ഥാപിച്ചതിനെ കോണ്‍ഗ്രസ് അപലപിച്ചു. സംഭവത്തില്‍ വല്‍സാദ് എസ്പി ഡോ. കരണ്‍രാജ് വഗേലക്ക് പരാതി നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് ബിപിന്‍ പട്ടേല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it