Sub Lead

'മുസ് ലിംകള്‍ക്ക് പ്രവേശനമില്ല' ബോര്‍ഡ്; ഭീം ആര്‍മി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

മുസ് ലിംകള്‍ക്ക് പ്രവേശനമില്ല ബോര്‍ഡ്;   ഭീം ആര്‍മി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
X

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് ക്ഷേത്രത്തില്‍ ഉല്‍സവകാലങ്ങളില്‍ മുസ് ലിംകള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ഭീം ആര്‍മി കേരള ഘടകം സംസ്ഥാന പോലിസ് മേധാവിക്കു പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടതായി ഭീം ആര്‍മി നേതാക്കള്‍ അറിയിച്ചു. പൊതുഇടങ്ങളില്‍ നിന്ന് ജാതിയുടെയും മതത്തിന്റയും പേരില്‍ മാറ്റി നിര്‍ത്തുന്നത് ആര്‍ട്ടിക്കിള്‍ 153(A), 295(A) പ്രകാരം കുറ്റകൃത്യമാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി.

ബ്രാഹ്മണിക്കല്‍ മനുസ്മൃതിയുടെ പുഴുത്ത ആചാരങ്ങള്‍ ചില നെറികെട്ട മനസ്സുകളില്‍ ഇപ്പോഴും നില നില്‍ക്കുന്നു, അല്ലങ്കില്‍ വൈക്കത്തെ ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരി മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇതെന്ന് ഭീം ആര്‍മി കുറ്റപ്പെടുത്തി. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വംശീയ അതിക്രമവും മുസ് ലിം അപരവല്‍ക്കരണവും ഇവിടെയും കൂടി വരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. അത്തരത്തിലുള്ള ഭരണഘടനാ ലംഘനം കേരളത്തിന്റെ മണ്ണില്‍ നടത്താന്‍ അനുവദിക്കില്ലെന്നും നിയമ യുദ്ധവുമായി മുന്നോട്ടുപോവുമെന്നും ഭീം ആര്‍മി അറിയിച്ചു.

'No entry for Muslims' board; Order for inquiry into Bhim Army complaint

Next Story

RELATED STORIES

Share it