Sub Lead

ബെംഗളൂരുവിലെ റോഹിന്‍ഗ്യകളെ ഉടന്‍ നാടുകടത്താന്‍ പദ്ധതിയില്ല; കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അര്‍ഹതയില്ലാത്തതാണെന്നും തള്ളിക്കളയണമെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവിലെ റോഹിന്‍ഗ്യകളെ ഉടന്‍ നാടുകടത്താന്‍ പദ്ധതിയില്ല; കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍
X

ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ താമസിക്കുന്ന 72 റോഹിങ്ക്യന്‍ വംശജരെ ഉടന്‍ നാടുകടത്താന്‍ പദ്ധതിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. റോഹിങ്ക്യന്‍ വംശജരെ കണ്ടെത്തി ഉടന്‍ നാടുകടത്തണമെന്ന ഹരജിയെ എതിര്‍ത്താണ് കര്‍ണാടക സര്‍ക്കാര്‍ കോടതി മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചത്.

അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അര്‍ഹതയില്ലാത്തതാണെന്നും തള്ളിക്കളയണമെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. 'ബെംഗളൂരു സിറ്റി പോലിസ് തങ്ങളുടെ അധികാരപരിധിയിലുള്ള ഏതെങ്കിലും ക്യാംപിലോ തടങ്കല്‍ കേന്ദ്രത്തിലോ റോഹിങ്ക്യകളെ പാര്‍പ്പിച്ചിട്ടില്ല. എന്നാല്‍, ബെംഗളൂരു സിറ്റിയില്‍ തിരിച്ചറിഞ്ഞ 72 റോഹിന്‍ഗ്യന്‍ വംശജര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബെംഗളൂരു സിറ്റി പോലീസ് അവര്‍ക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും എടുത്തിട്ടില്ലെന്നും അവരെ നാടുകടത്താന്‍ ഉടനടി പദ്ധതിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ബംഗ്ലാദേശികളും റോഹിങ്ക്യകളും ഉള്‍പ്പെടെയുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും ഒരു വര്‍ഷത്തിനകം കണ്ടെത്താനും തടങ്കലില്‍ വയ്ക്കാനും നാടുകടത്താനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിക്ക് മറുപടിയായാണ് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വലിയ തോതിലുള്ള അനധികൃത കുടിയേറ്റം, പ്രത്യേകിച്ച് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും, അതിര്‍ത്തി ജില്ലകളുടെ ജനസംഖ്യാ ഘടനയെ മാത്രമല്ല, സുരക്ഷയെയും ദേശീയ ഉദ്ഗ്രഥനത്തെയും ഗുരുതരമായി ദുര്‍ബലപ്പെടുത്തുന്നുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.പശ്ചിമ ബംഗാള്‍, ത്രിപുര, ഗുവാഹത്തി വഴി ഏജന്റുമാര്‍ മുഖേന മ്യാന്‍മറില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുടെ സംഘടിത പ്രവാഹമുണ്ടെന്ന് ഉപാധ്യായയുടെ ഹര്‍ജിയില്‍ ആരോപിച്ചു. ഈ സാഹചര്യം രാജ്യത്തിന്റെ ദേശീയ സുരക്ഷയെ സാരമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it