Sub Lead

മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരേ അസഭ്യം; മുസ് ലിം ലീഗ് പ്രവര്‍ത്തകനെ സസ്‌പെന്റ് ചെയ്തു

മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരേ അസഭ്യം; മുസ് ലിം ലീഗ് പ്രവര്‍ത്തകനെ സസ്‌പെന്റ് ചെയ്തു
X

കോഴിക്കോട്: ലീഗ് ഹൗസില്‍ വച്ച് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വാര്‍ത്താസമ്മേളനം നടത്തിയ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരേ അസഭ്യം പറഞ്ഞ മുസ് ലിം ലീഗ് പ്രവര്‍ത്തകനെ സസ്‌പെന്റ് ചെയ്തു. വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതിനാണ് മുസ് ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. നേരത്തേ ഇന്ത്യാ വിഷന്‍ ചാനല്‍ ആക്രമണക്കേസിലും റാഫി പുതിയകടവ് പ്രതിയായിരുന്നു.

മുഈനലി ശിഹാബ് തങ്ങളുടെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതിനിടെ റാഫി മുഈന്‍ അലിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. ലീഗില്‍ നിന്ന് എല്ലാമായിട്ട് പാര്‍ട്ടിയെ തള്ളിപ്പറയുന്നോ എന്ന് ചോദിച്ച റാഫി, യുസ്‌ലസ് തുടങ്ങിയ അസഭ്യപ്രയോഗവും നടത്തിയിരുന്നു. മറ്റു പ്രവര്‍ത്തകരെത്തിയാണ് ഇയാളെ മാറ്റിയത്. ഇതോടെ മുഈനലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. മുഈനലിക്കെതിരായ അസഭ്യം വന്‍ തോതില്‍ ചര്‍ച്ചയായിരുന്നു.

കുഞ്ഞാലിക്കുട്ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന റാഫി പുതിയകടവ് 2004ല്‍ ടൗണ്‍ സ്‌റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധ പ്രകടനത്തിനിടെ ഇന്ത്യാവിഷന്‍ ഓഫിസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ ആക്രമണം നടത്തുകയായിരുന്നു.

Obscene against Mueen Ali Shihab Thangal; Muslim League activist suspended

Next Story

RELATED STORIES

Share it