Sub Lead

പാണ്ടിക്കാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരു പ്രതി കൂടി പിടിയില്‍

പാണ്ടിക്കാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരു പ്രതി കൂടി പിടിയില്‍
X
മലപ്പുറം: പാണ്ടിക്കാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഒറവമ്പുറം സ്വദേശി ഷമ്മാസാണ് അറസ്റ്റിലായത്. ഇതോടെ ആര്യാടന്‍ സമീറിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.


ജനുവരി 27ന് രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് വച്ചാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിച്ചിച്ച സമീര്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസിലെ ഒറവമ്പ്രം കിഴക്കുമ്പറമ്പില്‍ നിസാം, കിഴക്കുമ്പറമ്പില്‍ ബാപ്പു, കിഴക്കും പറമ്പില്‍ മജീദ് എന്ന ബാഷ, ഒറവമ്പുറം ഒറവമ്പുറം ഐലക്കര യാസര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.




Next Story

RELATED STORIES

Share it