Sub Lead

ഓപറേഷൻ ഷവർമ: തൃശൂരിൽ 45 സ്ഥാപനങ്ങൾക്കെതിരെ നടപടി

ഓപറേഷൻ ഷവർമ: തൃശൂരിൽ 45 സ്ഥാപനങ്ങൾക്കെതിരെ നടപടി
X

തൃശൂർ: ജില്ലയിൽ ഓപ്പറേഷൻ ഷവർമ്മയുടെ ഭാഗമായി ജനുവരി 3 മുതൽ 7 വരെ 152 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ മേൽ 45 സ്ഥാപനങ്ങൾക്ക് തുടർ നടപടികൾക്കായി തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകി. 11 സ്ഥാപനങ്ങൾക്ക് 65,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 14 സ്ഥാപനങ്ങൾക്ക് പോരായ്മകൾ പരിഹരിക്കുന്നതിനുളള നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളുടെ 18 സാമ്പിളുകൾ ശേഖരിച്ചു. സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണ്. 6 സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് അടച്ചുപൂട്ടാൻ നിർദേശം നൽകി.

Next Story

RELATED STORIES

Share it