Sub Lead

പന്തളം സ്വദേശി ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

പന്തളം സ്വദേശി ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പന്തളം സ്വദേശി തങ്കച്ചന്‍ മത്തായി (65) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു.

ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇന്നലെ മലയാളി സ്ത്രീ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

രാജ്യത്ത് കൊവിഡ് രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളിലൊന്ന് ഡല്‍ഹിയാണ്. എന്നാല്‍ ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതും ആശ്വാസകരമാണ്.

Next Story

RELATED STORIES

Share it