Sub Lead

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെയുള്ള പാറ്റന്റ് കേസ് പെപ്‌സികോ പിന്‍വലിച്ചു

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെയുള്ള പാറ്റന്റ് കേസ് പെപ്‌സികോ പിന്‍വലിച്ചു
X

ന്യൂഡല്‍ഹി: ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പ്രതിഷേധത്തെ തുടര്‍ന്ന് പെപ്‌സികോ പിന്‍വലിച്ചു. തങ്ങളുടെ പേറ്റന്റിന്റെ ലംഘനമാണെന്ന് കാണിച്ച് പെപ്‌സികോ ഇന്‍ കോര്‍പറേറ്റഡ് ഗുജറാത്തിലെ നാല് കര്‍ഷകര്‍ക്കെതിരേ നല്‍കിയ പരാതിയാണ് പിന്‍വലിച്ചത്. പെപ്‌സിക്കോയുടെ വക്താവാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. തങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെന്നും അതിനു ശേഷമാണ് കര്‍ഷകര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും പെപ്‌സികോ വക്താവ് അറിയിച്ചു.

പേറ്റന്റ് ലംഘിച്ച് 'ലെയ്‌സ്' നിര്‍മിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് നാല് കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നിയമനടപടി സ്വീകരിച്ചത്. ഈ ഇനം കര്‍ഷകര്‍ കൃഷി ചെയ്യരുതെന്നും ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്. എഫ് സി5 എന്ന ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് ഗുജറാത്തിലെ നാല് കര്‍ഷകര്‍ക്കെതിരെ കേസെടുത്തത്. ലെയ്‌സ് ചിപ്‌സ് നിര്‍മിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ഉരുളക്കിഴങ്ങായിരുന്നുവെന്നാണ് പെപ്‌സികോ വാദം.

ഇതിനെതിരെ വന്‍തോതില്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രതിഷേധവും നടന്നു. ലെയ്‌സ് ബഹിഷ്‌കരിക്കണമെന്ന കാമ്പയിനുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ തയാറായത്.


Next Story

RELATED STORIES

Share it