Big stories

ഇന്ധനവില കുത്തനെ ഉയരുന്നു; പെട്രോള്‍ വില 90 കടന്നു

ഇന്ധനവില കുത്തനെ ഉയരുന്നു; പെട്രോള്‍ വില 90 കടന്നു
X

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചത്. ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു.ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് കൂടിയത്. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ വില വര്‍ധനയാണിത്. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it