Sub Lead

ഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ് മോർട്ടം റിപോർട്ട്

ഇടതു കയ്യിലും ഇടത് കാലിലുമാണ് വെട്ടേറ്റതെന്ന് പോസ്റ്റ് മോർട്ടം റിപോർട്ടിൽ വ്യക്തമാക്കുന്നതായി ദൃശ്യ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

ഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ് മോർട്ടം റിപോർട്ട്
X

പാലക്കാട്: സിപിഎം ബ്രഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകൾ തുടർന്നെന്ന് പോസ്റ്റ് മോർട്ടം റിപോർട്ട്. ശരീത്തിലാകെ പത്ത് വെട്ടുകളേറ്റു. രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണ്. മുറിവുകളിൽ നിന്നും അമിത രക്തസ്രാവം ഉണ്ടായെന്നും റിപോർട്ടിൽ പറയുന്നുണ്ട്.

വെട്ടേറ്റ ഷാജഹാൻ്റെ കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇടതു കയ്യിലും ഇടത് കാലിലുമാണ് വെട്ടേറ്റതെന്ന് പോസ്റ്റ് മോർട്ടം റിപോർട്ടിൽ വ്യക്തമാക്കുന്നതായി ദൃശ്യ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് ഞായറാഴ്ച രാത്രി ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിനുസമീപം വച്ച് എട്ടം​ഗ സംഘം ഷാജഹാനെ ആക്രമിക്കുകയായിരുന്നു. മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനിൽ രാത്രി 9. 15 ഓടെയാണ് സംഭവം. സുഹൃത്തിനൊപ്പം സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്‍റെ നേതൃത്വത്തില്‍ ബോര്‍ഡ്‌ വച്ചപ്പോള്‍ അത്‌ മാറ്റി അതേ സ്ഥലത്ത്‌ തന്നെ ശ്രീകൃഷ്‌ണജയന്തിയുടെ ബോര്‍ഡ്‌ വയ്‌ക്കാന്‍ ആര്‍എസ്‌എസ്‌ സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാജഹാനെ വെട്ടി വീഴ്‌ത്തുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Next Story

RELATED STORIES

Share it