Sub Lead

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ട കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍വന്നു. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ ബുധനാഴ്ച കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചതിനു പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനാവാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി രാജിവച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശവാദം ഉന്നയിക്കാത്തതിനാല്‍ നിയമസഭ പിരിച്ചുവിടാന്‍ ലഫ്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഭ പിരിച്ചുവിട്ടു.

ചട്ടം പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ പുതുച്ചേരിയില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. 26 അംഗ സഭയില്‍ നിന്ന് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും ഉള്‍പ്പെടെ ആറ് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് നാരായണസ്വാമി സര്‍ക്കാരിനു തിരിച്ചടിയായത്. 26 അംഗ സഭയില്‍ 14 ആണ് ഭൂരിപക്ഷം. ആറ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അംഗബലം 12 ആയി കുറഞ്ഞു. വിശ്വാസവോട്ടടെടുപ്പിന് മുന്നോടിയായി വി നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

Presidential rule came into force in Puducherry

Next Story

RELATED STORIES

Share it